1. വിനോദം
  2. ടി വി ടൈം
  3. ടെലിവിഷന്‍ വാര്‍ത്ത
  4. Bigg Boss Malayalam Season 4 Live Updates

ഈ ആഴ്ച ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകുക ഈ രണ്ട് പേരില്‍ ഒരാള്‍ ! ഏറ്റവും പുതിയ റിപ്പോര്‍ട്ട്

Bigg Boss Malayalam Season 4 Live Updates ഈ ആഴ്ച ബിഗ് ബോസില്‍ നിന്ന് പുറത്ത് പോകുക ഈ രണ്ട് പേരില്‍ ഒരാള്‍ ! ഏറ്റവും പുതിയ റിപ്പോര്‍ട്ട്
ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ ക്ലൈമാക്‌സിലേക്ക് നീങ്ങുകയാണ്. ബിഗ് ബോസ് വീട്ടില്‍ നൂറ് ദിവസം തികയ്ക്കാന്‍ എല്ലാ മത്സരാര്‍ഥികളും വാശിയോടെ ഏറ്റുമുട്ടുന്ന കാഴ്ചയാണ് ഓരോ എപ്പിസോഡിലും പ്രേക്ഷകര്‍ കാണുന്നത്. ഈ ആഴ്ചയിലെ എലിമിനേഷന്‍ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. എലിമിനേഷനില്‍ വന്ന അഞ്ച് പേരില്‍ ആരായിരിക്കും ബിഗ് ബോസില്‍ നിന്ന് പുറത്തുപോകുകയെന്ന് അറിയാന്‍ ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം. 
 
അഞ്ച് പേരാണ് ഇത്തവണ നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. റോണ്‍സണ്‍ വിന്‍സെന്റ്, റിയാസ് സലിം, ധന്യ മേരി വര്‍ഗീസ്, മുഹമ്മദ് ബ്ലെസ്ലി, ലക്ഷ്മിപ്രിയ എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ടവര്‍. ഇതില്‍ പ്രേക്ഷകരുടെ വോട്ടാണ് ആരൊക്കെ മുന്നോട്ട് പോകും എന്ന് തീരുമാനിക്കുന്നത്. 
 
ബിഗ് ബോസുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനയനുസരിച്ച് ഇതുവരെയുള്ള വോട്ടിങ്ങില്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നത് മുഹമ്മദ് ബ്ലെസ്ലി ആണ്. തൊട്ടുപിന്നില്‍ റിയാസ് സലിം, ലക്ഷ്മിപ്രിയ എന്നിവരും. 
 
വോട്ട് കുറവുള്ള റോണ്‍സണ്‍ വിന്‍സെന്റ്, ധന്യ മേരി വര്‍ഗീസ് എന്നിവരില്‍ ഒരാള്‍ ഇത്തവണ പുറത്ത് പോകുമെന്നാണ് വിവരം. 
 
അടുത്ത ലേഖനം
പൃഥ്വിരാജ് ആടുജീവിത്തിലെ നജീബ് മുഹമ്മദ് ആയി മാറി, വൈറൽ ലൊക്കേഷൻ ചിത്രം