ആദ്യം ഹിന്ദു ആചാര പ്രകാരം അപ്‌സരയുടെ വീട്ടില്‍ മിന്നുകെട്ട്, വൈകിട്ട് ആല്‍ബിയുടെ വീട്ടില്‍ റിസപ്ഷന്‍; വൈന്‍ കുടിക്കാന്‍ മടിച്ച് മടിച്ച് സാന്ത്വനം സീരിയലിലെ ജയന്തി (വീഡിയോ)

രേണുക വേണു| Last Modified ചൊവ്വ, 30 നവം‌ബര്‍ 2021 (13:57 IST)

സീരിയല്‍ നടി അപ്‌സരയുടെയും സംവിധായകനും നടനുമായ ആല്‍ബിയുടെ വിവാഹ റിസ്പഷന്‍ ആഘോഷമായി നടന്നു. ഇന്നലെ വൈകിട്ട് ആല്‍ബിയുടെ കുടുംബമാണ് റിസപ്ഷന്‍ നടത്തിയത്. രാവിലെ ചോറ്റാനിക്കര ക്ഷേത്രത്തില്‍വച്ച് ഹിന്ദു ആചാര പ്രകാരമാണ് മിന്നുകെട്ട് നടന്നത്. വൈകിട്ട് ക്രിസ്ത്യന്‍ ആചാര രീതിയിലാണ് റിസപ്ഷന്‍ നടന്നത്. കേക്ക് പങ്കുവച്ചും ഒരുമിച്ച് വൈന്‍ കുടിച്ചുമാണ് താരങ്ങള്‍ വിവാഹം ആഘോഷമാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സീരിയര്‍ രംഗത്തെ സൗഹൃദത്തിലൂടെയാണ് അപ്‌സരയും ആല്‍ബിയും പ്രണയത്തിലായത്. അപ്‌സര മുഖ്യ വേഷത്തിലെത്തിയ 'ഉള്ളത് പറഞ്ഞാല്‍' എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്‌സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :