പ്രണയത്തിനൊടുവില്‍ വിവാഹം, അപ്സരയുടെ കല്യാണ വിശേഷങ്ങള്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 നവം‌ബര്‍ 2021 (14:58 IST)

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങള്‍ ഒരാളായ അപ്സര വിവാഹിതയായി.സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസ് ആണ് വരന്‍.ചോറ്റാനിക്കര ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
ലളിതമായ ആഘോഷത്തോടെയാണ് വിവാഹം നടന്നത്.ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. രണ്ടാളും ഒരുമിച്ച് നിരവധി പരിപാടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം ഹല്‍ദി ആഘോഷത്തിന്റെ ചിത്രവും പുറത്തുവന്നിരുന്നു. നിലവില്‍ സ്വാന്തനം സീരിയല്‍ ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്‌സര അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :