അതിരു കടന്ന ചൂടന്‍ രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്ത എസ്‌എസ് മ്യൂസിക് ചാനലിന് ഒരാഴ്‌ചത്തെ വിലക്ക്. രാജ്യത്തെ ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സിസ്ലിംഗ് ഹിറ്റ്സ് എന്ന ഗാനപരിപാടിയിലൂടെ സംപ്രേക്ഷപണം ചെയ്തത് മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് മന്ത്രാലയം നിരീക്ഷിച്ചു.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ചാനലാണ് എസ്‌എസ് മ്യൂസിക്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പരിപാടിയുടെ ഉള്ളടക്കം, നഗ്നത പ്രദര്‍ശനം അത്രയ്ക്ക് അതിരു കടന്നു, ഇത് ടെലികാസ്റ്റിംഗ് ചട്ടങ്ങളുടെ ലംഘനമാണെന്നും മന്ത്രാലയം അറിയിച്ചു. ബുധനാഴ്‌ച അര്‍ദ്ധ രാത്രിമുതല്‍ ഒരാഴ്‌ചത്തേയ്ക്കാണ് എസ്‌എസ് മ്യൂസികിന്റെ വിലക്ക്. വിവാദ പരിപാടിയെ കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.