ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി മാധവന്‍ നായര്‍ക്ക് വിലക്ക്. സര്‍ക്കാര്‍ പദവികളില്‍ മാധവന്‍ നായരെ നിയമിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് മൂന്ന് ശാസ്ത്രജ്ഞന്മാര്‍ക്കും വിലക്കുണ്ട്. എസ് ബാന്റ് വിവാദത്തില്‍ ഉള്‍പ്പെട്ടതിനേ തുടര്‍ന്നാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ ശുപാര്‍ശപ്രകാരം കേന്ദ്ര ബഹിരാകാശ മന്ത്രാലയമാണ് ജനുവരി 13-ന് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

വിലക്ക് ഏര്‍പ്പെടുത്താനുള്ള നടപടി നീതീകരിക്കാനാകാത്തതാണെന്ന് മാധവന്‍ നായര്‍ പ്രതികരിച്ചു. ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി മറുപടി പറയണമെന്നും മാധവന്‍ നായര്‍ ആവശ്യപ്പെട്ടു.

ഐ എസ് ആര്‍ ഒ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍ ദേവാസ് മള്‍ട്ടിമീഡിയ കമ്പനിക്ക് എസ് ബാന്റ് സ്പെക്ട്രം കരാര്‍ അനുവദിച്ചതില്‍ അഴിമതി നടന്നു എന്നാണ് ആരോപണം. 2005-ല്‍ ആയിരുന്നു കരാര്‍. ഇത് സംബന്ധിച്ച് ഇപ്പോള്‍ ഉന്നതതല അന്വേഷണം നടന്നുവരികയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :