കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 12 ജൂലൈ 2021 (11:22 IST)
മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്. 'ട്വെല്‍ത് മാന്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമ മിസ്റ്ററി ത്രില്ലര്‍ ആണ്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. തൊടുപുഴയിലെ ഒരു വീട് ആണ് ഈ സിനിമയിലെ പ്രധാന ലൊക്കേഷന്‍. 90 ശതമാനത്തോളം ചിത്രീകരണം ഈ വീട് കേന്ദ്രീകരിച്ചാണെന്നും ജിത്തു ജോസഫ് വെളിപ്പെടുത്തി.
ജീത്തു ജോസഫ്- മോഹന്‍ലാല്‍ നാലാമത്തെ ചിത്രം കൂടിയാണിത്.കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയില്‍ ശിവദ നായര്‍, അനുശ്രീ, പ്രിയങ്ക നായര്‍, വീണ നന്ദകുമാര്‍, അദിതി രവി , ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ലിയോണ ലിഷോയ്, എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.