ടോവിനോയ്ക്കും കീര്‍ത്തി സുരേഷിനും ഒപ്പം അഭിനയിക്കാം,'വാശി' കാസ്റ്റിങ് കോള്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 10 ജൂലൈ 2021 (13:03 IST)

ടൈറ്റില്‍ പ്രഖ്യാപനം കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'വാശി'. ടോവിനോ തോമസും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം.മോഹന്‍ലാലാണ് ചിത്രം പ്രഖ്യാപിച്ചത്. ജി.സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സഹനിര്‍മ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്.പതിനെട്ടിനും ഇരുപത്തിയഞ്ചിനും മധ്യേ പ്രായമുള്ള സ്തീകളെയും മുപ്പത്തിയഞ്ചിനും അന്‍പതിനും മധ്യേ പ്രായമുള്ള പുരുഷന്മാരെയുമാണ് അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്.

അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ 5-10 ഫോട്ടോയും ഒരു മിനിറ്റില്‍ കുറയാത്ത സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും ഒപ്പം നാലു മിനിറ്റില്‍ കുറയാത്ത ഒരു പെര്‍ഫോമന്‍സ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ക്ക് ഇമെയില്‍ വഴി അയക്കണം. [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയച്ചുകൊടുക്കണം.


നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റോബി രാജ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീതം ഒരുക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുമ്പോള്‍ അണിയറക്കാര്‍ ആവശ്യപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :