കെ ആര്‍ അനൂപ്|
Last Modified വെള്ളി, 9 ജൂലൈ 2021 (13:57 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി അരുണ്‍.
നടി സിനിമയില്‍ സജീവമാകുകയാണ്. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച വണ്‍ എന്ന ചിത്രമാണ് താരത്തിന്റെ ഒടുവിലായി റിലീസ് ചെയ്തത്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രമാണ് ഗായത്രി പങ്കുവെച്ചിരിക്കുന്നത്.
'ആളുകള്‍ അദ്ദേഹത്തെ 'കംപ്ലീറ്റ് ആക്ടര്‍' എന്ന് വിളിക്കുന്നു, ഞാന്‍ അദ്ദേഹത്തെ കംപ്ലീറ്റ് ഹ്യൂമണ്‍ ബീയിംഗ് എന്ന് വിളിക്കുന്നു'- ഗായത്രി അരുണ്‍ കുറിച്ചു.
മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രം ഇക്കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 'ട്വെല്‍ത് മാന്‍'എന്ന് പേരിട്ടിരിക്കുന്ന സിനിമ മിസ്റ്ററി ത്രില്ലര്‍ ആണ്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ഉടന്‍ ചിത്രീകരണം ആരംഭിക്കും.