ചിപ്പി പീലിപ്പോസ്|
Last Updated:
തിങ്കള്‍, 20 ജനുവരി 2020 (14:44 IST)
ഒരു എലിമിനേഷന്റെ എല്ലാ നാടകീയതകളും നിറഞ്ഞതായിരുന്നു ബിഗ് ബോസിലെ ഞായറാഴ്ച എപ്പിസോഡ്. ഈ സീസണിലെ ആദ്യ എലിമിനേഷന്‍ ലിസ്റ്റില്‍ ആറ് പേരായിരുന്നു ഇടംപിടിച്ചത്. രജിത് കുമാര്‍, രാജിനി ചാണ്ടി, അലസാൻഡ്ര, സോമദാസ്, എലീന പടിക്കൽ, സുജോ മാത്യു എന്നിവർ. ഇതിൽ രാജനി ചാണ്ടിയാണ് ആദ്യ എലിമിനേഷനിൽ പുറത്തായത്.
രണ്ടാം സീസണിൽ ആദ്യമായി ഹൌസിനുള്ളിൽ പ്രവേശിച്ച രജനി ചാണ്ടി തന്നെയാണ് ആദ്യം ഹൌസിനു പുറത്തായത് എന്ന പ്രത്യേകതയുമുണ്ട്. ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കുള്ള സാധ്യത ഹൌസിനുള്ളിൽ നിലനില്‍ക്കുന്നുണ്ട്. ഹൌസിനുള്ളിലുള്ളവരേയും പുറത്തുള്ളവരേയും സർപ്രൈസ് ആക്കുന്ന ഒരു എപ്പിസോഡാണ് ഇന്നത്തേത് എന്ന് വ്യക്തം.
ഈ സീസണിലെ പ്രധാന മത്സരാര്‍ഥികളില്‍ ഒരാളായ ഫുക്രുവിനോട് നിങ്ങള്‍ക്ക് പോകാനുള്ള സമയമായിരിക്കുന്നുവെന്നും പെട്ടി പാക്ക് ചെയ്ത് പുറത്തേക്ക് വരൂ എന്നുമാണ് പ്രൊമോയിൽ പറയുന്നത്. ഇതോടെ യാതോരു മുന്നറിയിപ്പുമില്ലാതെ ഫുക്രു പുറത്തേക്ക് പോവുകയാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
വാരാന്ത്യ എപ്പിസോഡുകളിലൊഴികെ എലിമിനേഷന്‍ ബിഗ് ബോസില്‍ പതിവില്ലാത്തതാണ്. അതിനാല്‍ത്തന്നെ ബിഗ് ബോസിന്റ ഒരു ഗെയിം, ടാസ്ക് ആയിരിക്കാം ഇതെന്നാണ് ട്രോളർമാർ പറയുന്നത്.