ബിഗ്‌ബോസ് താരങ്ങൾ ജയിലിൽ, നാടകീയ സംഭവങ്ങൾ ഇങ്ങനെ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 17 ജനുവരി 2020 (16:15 IST)
ബിഗ്‌ ബോസ് വീട്ടിൽ നടന്ന ലക്ഷ്വറി ടാസ്കിനൊടുവിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ടാസ്കിൽ ആര്യയും, സുരേഷും മികച്ച പ്രകടനം നടത്തിയവരായി തിരഞ്ഞെടുക്കപ്പെട്ടു, എന്നാൽ മോശം പ്രകടനം നടത്തിയവരെ കാത്തിരുന്നത് അത്ര സുഖകരമായ കാര്യമായിരുന്നില്ല. ടാസ്കിലെ അവസാന രണ്ട് പേരുകൾ ആരുടേതാകണം എന്ന ചർച്ചകൾക്കൊടുവിൽ രാജിനി ചാണ്ടിയെയും രജിത് കുമാറിനെയുമാണ് മറ്റ് അംഗങ്ങൾ തിരഞ്ഞെടുത്തത്.

രജിത്തിനും രാജിനിക്കുമുള്ള ശിക്ഷ ജയിൽ വാസമായിരുന്നു. കുറ്റവാളികളുടെ വേഷം ധരിപ്പിച്ചു ഇരുവരെയും ജയിലിലടയ്ക്കാനാണ് ബിഗ്‌ ബോസ് നിർദേശം നൽകിയത്. രജിത്തിന് ഇത് വലിയ സന്തോഷമായിരുന്നു. എന്നാൽ ശിക്ഷ കേട്ടതും രാജിനി വിതുമ്പാൻ തുടങ്ങി. തന്റെ പ്രകടനത്തെ വീട്ടിലുള്ള മറ്റുള്ളവർ മോശമായി വിലയിരുത്തിയതാണ് രാജിനിയെ കൂടുതൽ വിഷമത്തിലാക്കിയത്. ജയിലിനുള്ളിൽ കയറിയത് മുതൽ രാജിനി തന്റെ പ്രതിഷേധം പ്രതിഷേധവും ആരംഭിച്ചു.

ജയിലിൽ അനുവദിച്ചിരുന്ന കട്ടിലിൽ ഇരിക്കാൻ കൂട്ടാക്കാതിരുന്ന രാജിനി നിലത്തിരിക്കുകയായിരുന്നു. ഭക്ഷണമോ മരുന്നോ കഴിക്കാനും ഇവർ കൂട്ടാക്കിയില്ല. ഇതോടേ ക്യാപ്റ്റൻ പാഷാണം ഷാജിയും ആര്യയും തങ്ങൾ എന്താണ് ചെയേണ്ടതെന്നു ബിഗ്‌ ബോസിനോട് അഭിപ്രായം ചോദിക്കുന്നുണ്ട്. ഒടുവിൽ ജയിൽ വാസത്തിനു അവസാനം കുറിച്ചുള്ള ബിഗ്‌ ബോസിന്റെ അറിയിപ്പെത്തിയതോടെയാണ പ്രതിഷേധത്തിന് ഒരു അയവ് വന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :