അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുന്നത്? പാട്ടുകാരനായപ്പോൾ പരസ്ത്രീ ബന്ധം തുടങ്ങി; സോമദാസിനെതിരെ മുൻ‌ഭാര്യ

ഗോൾഡ ഡിസൂസ| Last Modified വ്യാഴം, 16 ജനുവരി 2020 (11:06 IST)
ബിഗ് ബോസ് സീസൺ 2വിൽ സംഭവബഹുലമായ 2 ആഴ്ചയാണ് കടന്നു പോയിരിക്കുന്നത്. മത്സരാർത്ഥികളിൽ ഒരാളായ ഗായകൻ സോമദാസിന്റെ വെളിപ്പെടുത്തൽ വിവാദമായിരിക്കുകയാണ്. താൻ 5 വർഷത്തെ അമേരിക്കന്‍ ജീവിതം അവസാനിപ്പിച്ച് വീട്ടിൽ തിരികെ എത്തിയപ്പോള്‍ ഭാര്യ കാമുകനൊപ്പം പോയെന്നും 2 മക്കളെ തിരിച്ചുനല്‍കാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമാണ് സോമദാസ് ഷോയിൽ പറഞ്ഞത്.

എന്നാല് ഇയാൾ പറയുന്നത് പച്ചക്കള്ളമാണെന്ന് സോമദാസിന്റെ ആദ്യ ഭാര്യ പറയുന്നു. സോമദാസ് പറയുന്നത് പച്ചക്കള്ളമാണെന്നും 5 വര്‍ഷം അമേരിക്കയില്‍ താമസിച്ചയാള്‍ക്ക് എങ്ങനെ രണ്ടര വര്‍ഷത്തെ ഇടവേളകളില്‍ 2 മക്കളുണ്ടായെന്നുമാണ് മുന്‍ ഭാര്യ സൂര്യ ചോദിക്കുന്നു.

സോമദാസിന്റെ മുൻഭാര്യ സൂര്യ തന്റെ ഫെയ്സ് ബുക്ക് ലൈവിലൂടെ നടത്തിയ വെളിപ്പെടുത്തൽ : –

ബിഗ് ബോസ് ഷോയിലൂടെ എന്റെ മുൻ ഭർത്താവ് സോമദാസ് പറഞ്ഞത് അഞ്ചര ലക്ഷം രൂപയ്ക്ക് എന്റെ മക്കളെ അദ്ദേഹം വിലയ്ക്ക് വാങ്ങി എന്നാണ്. ഇങ്ങനെ ഒരു ആരോപണം എന്തു കൊണ്ടാണ് ഉന്നയിച്ചത് എന്ന് എനിക്കറിയില്ല. ഞങ്ങൾ തമ്മിലുള്ള യഥാർത്ഥ പ്രശ്നം തുടങ്ങുന്നത് സോമുവിന് പരസ്ത്രീ ബന്ധം ഉണ്ട് എന്ന് ഞാൻ കണ്ടു പിടിച്ചതോടെയാണ്.

ഐഡിയ സ്റ്റാർ സിങ്ങറിൽ പങ്കെടുത്തതിന് ശേഷമാണ് ഇങ്ങനെ ആയത്. അതിന് മുൻപ് ഒരു പ്രശ്നങ്ങളും ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു. പാട്ടുകൾ പാടി പ്രശസ്തനായപ്പോൾ ഒരുപാട് ആരാധകരുണ്ടായി. സ്ത്രീകളുമായിട്ടായിരുന്നു പിന്നെയുള്ള ചങ്ങാത്തം. ഇതോടെ എന്നോടുള്ള അടുപ്പം കുറഞ്ഞു. പഴയ ആളിൽ നിന്നും ഒരുപാട് മാറി.

പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകൾ ഫോണിൽ കാണാനിടയാകുകയും ചെയ്തു. ഇതൊക്കെ ചോദ്യം ചെയ്തപ്പോൾ എന്നെ മാനസികമായും ശാരീരികമായും ഒരുപാട് പീഡിപ്പിച്ചു. എന്നിട്ടും ഞാൻ അതൊക്കെ സഹിച്ച് നിന്നത് എന്റെ രണ്ട് മക്കളെ ഓർത്തിട്ടായിരുന്നു.

അങ്ങനെ 2013ൽ അമേരിക്കയിൽ നിന്നും സോമു നാട്ടിലെത്തി. എന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് മക്കളെയും കൂട്ടി പോകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ സമ്മതിച്ചില്ല. പിന്നീട് ഒരുപാട് നിർബന്ധിച്ചതിന് ശേഷമാണ് സമ്മതം നൽകിയത്.

അങ്ങനെ എന്റെ വീട്ടിൽ നിന്നും അമ്മയും അച്ഛനും എന്നെ കൂട്ടിക്കൊണ്ടു പോകാൻ എത്തി. ആ സമയം സോമുവിന്റെ അച്ഛനോടും അമ്മയോടും ഞാൻ വീട്ടിലേക്ക് പോകുകയാണെന്നും കുറച്ചു ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞു.

എന്നാൽ അവർ എന്നോട് പൊട്ടിത്തെറിക്കുകയാണുണ്ടായത്. നീ ഈ വീട്ടിൽ നിന്നും പോയാൽ പിന്നെ ഇങ്ങോട്ട് തിരിച്ചു വരരുത് എന്നു പറഞ്ഞ് വലിയ ഒച്ചപ്പാടും ബഹളവുമുണ്ടാക്ക. എന്നാൽ സോമു താൻ പറഞ്ഞിട്ടാണ് പോകുന്നത് എന്ന് ഒരു വാക്കു പോലും പറഞ്ഞില്ല. അവരുടെ വാക്കുകൾ ധിക്കരിച്ച് ഞാൻ വീട്ടിലേക്ക് പോയി. ഒപ്പം ഇളയമകളുണ്ടായിരുന്നു. മൂത്തമകൾ വരുന്നില്ല എന്ന് പറഞ്ഞ് അവിടെ തന്നെ നിന്നു.

വീട്ടിലെത്തി കുറേ ദിവസം പിന്നിട്ടപ്പോൾ ഒരു ദിവസം സോമദാസ് വീട്ടിലെത്തി കുട്ടിയെ കാണാനായി എത്തുകയും വീട്ടിലേക്ക് എടുത്തു കൊണ്ട് പോകുകയായിരുന്നു. ഞാൻ ഈ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ അമ്മയ്ക്കുള്ള അവകാശം പോലെ അച്ഛനും കുഞ്ഞിന് മേൽ അവകാശം ഉണ്ട്. അതിനാൽ കുറച്ചു ദിവസം അച്ഛനൊപ്പം കുഞ്ഞ് നിൽക്കട്ടെ എന്ന് എന്ന് അവിടെ നിന്നും മറുപടി നൽകി.

അങ്ങനെ രണ്ട് കുട്ടികളും സോമദാസിന്റെ കൈയിലുള്ളപ്പോഴാണ് ഞാൻ കുട്ടികളെ അഞ്ചര ലക്ഷം രൂപ വാങ്ങിയിട്ടാണ് വിട്ടു നൽകിയത് എന്ന ആരോപണം ഉന്നയിക്കുന്നത്. ഇത് തികച്ചും വാസ്തവ വിരുദ്ധമാണ്. കൂടാതെ സോമദാസ് പറയുന്നുണ്ട് അഞ്ച് വർഷം അമേരിക്കയിൽ നിന്നു എന്ന്. അതും കള്ളമാണ്. രണ്ട് വർഷം മാത്രമേ അവിടെ നിന്നിട്ടുള്ളൂ.

അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുന്നത്. കുട്ടികളെ കൂടെ നിർത്തിയ ശേഷം പിന്നെ എന്നെ അവരെ കാണിക്കാതെയായി. സ്‌ക്കൂളിൽ പോലും പോയി കാണാൻ കഴിയാത്ത അവസ്ഥ.

ഞാൻ മക്കളെ കളഞ്ഞിട്ട് കാമുകനൊപ്പം പോയി എന്നാണ് അയാൾ പറഞ്ഞു പരത്തിയത്. സോമദാസുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം വീട്ടുകാരാണ് എനിക്ക് വീണ്ടും മറ്റൊരു വിവാഹം നടത്തി തന്നത് എന്നും സൂര്യ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :