'ഒറ്റക്കൊമ്പന്‍' വരും !നേരത്തെ തീരുമാനിച്ച പോലെ ആയിരിക്കില്ലെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 മെയ് 2023 (09:03 IST)
പൃഥ്വിരാജിന്റെ 'കടുവ' വലിയ വിജയമായതോടെ ഇനി 'ഒറ്റക്കൊമ്പന്‍' ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് വിവരം.

ഒറ്റക്കൊമ്പന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നു. നേരത്തെ കുറച്ച് ഭാഗങ്ങള്‍ ഷൂട്ട് ചെയ്‌തെങ്കിലും കഥയിലൊക്കെ കുറച്ച് മാറ്റം വരുത്തിയിട്ടുണ്ടെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. സുരേഷ് ഗോപിക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ് അത്. വലിയ ബജറ്റില്‍ നല്ല രീതിയില്‍ ചെയ്യാനിരിക്കുന്ന സിനിമയാണ്. എന്ന് തുടങ്ങുമെന്ന് ഒന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ആ സിനിമ നടക്കും, നേരത്തെ തീരുമാനിച്ച പോലെ ആയിരിക്കില്ല എന്നേയുള്ളൂ എന്ന് നിര്‍മ്മാതാവ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :