അനുബന്ധ വാര്‍ത്തകള്‍
- അവർ രജിതിനെ മണ്ടനാക്കുന്നു, പുറത്തുനിന്ന് ഗെയിം കണ്ടിട്ടുള്ള പുതിയ പ്ലാനിംഗ് ആണ്; ആര്യയുടെ കണ്ടുപിടുത്തം
- ആധിപത്യം നഷ്ടമായി; കൂട്ടിന് ആരുമില്ലാതെ ആര്യയും വീണയും, വിശ്വസിക്കാനാകാതെ ഇരുവരും
- ‘എന്റെ താത്തയെപ്പോലുള്ളവരെയാണോ രജിത് തലതെറിച്ചവര്‍ എന്ന് പറയുന്നത്’ - രജിത് കുമാറിനെ വെറുക്കുന്നത് വ്യക്തിപരമായ അനുഭവം കൊണ്ടാണെന്ന് ജസ്ല
- ആര്യയെ തേച്ചൊട്ടിച്ച് അഭിരാമിയും അമൃതയും, ഒരൊന്നൊന്നര ട്വിസ്റ്റ്!
- ‘ഇവർ രണ്ടും എന്റെ സെറ്റപ്പ്’ - അമൃതയേയും അഭിരാമിയേയും അപമാനിച്ച് ഷാജി, വളരെ ചീപ്പ് ആയി പോയെന്ന് ആരാധകർ
അമൃതയെ തളർത്താൻ ആര്യയും വീണയും പറഞ്ഞതെന്ത്? - മുഖത്ത് നോക്കി തുറന്നടിക്കുന്ന പ്രകൃതമാണ് അമൃതയ്ക്കും അഭിക്കും
ബിഗ് ബോസ് സീസൺ 2 56 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കണ്ണിന് അസുഖം ബാധിച്ച് പുറത്തുപോയ എല്ലാവരും തിരിച്ചെത്തി. ഇന്നലെ, എലീന, രേഷ്മ, ദയ എന്നിവരും തിരിച്ചെത്തിയതോടെ കളി വീണ്ടും ഒന്നേന്ന് തുടങ്ങുന്ന രീതിയിൽ ആയിരിക്കുകയാണ്.
ബിഗ് ബോസ് ഹൌസിലെ ഒരാഴ്ച തികച്ചിരിക്കുകയാണ് അമൃതയും അഭിരാമിയും. തങ്ങൾ പ്രതീക്ഷിച്ചത് പോലെയല്ല പലരുമെന്ന് ആര്യയുടേയും പാഷണം ഷാജിയുടേയും പേര് എടുത്ത് പറഞ്ഞു കൊണ്ട് സഹോദരിമാർ മോഹൻലാലിനോട് പറഞ്ഞു.
കളി പാതിവഴിക്ക് വെച്ച് നിർത്താമെന്നും ക്വിറ്റ് ചെയ്യാമെന്നും അഭിയോട് താൻ പറഞ്ഞതായി അമൃതയും വെളിപ്പെടുത്തി. അതെന്തുകൊണ്ടാണ് തനിക്ക് അങ്ങനെ പറയേണ്ടി വന്നതെന്നും അമൃത തുറന്നടിച്ച് പറയുന്നുണ്ട്. വീണയും ആര്യയും തങ്ങളെ കുറിച്ച് സംസാരിച്ച ഒരു അനുഭവമായിരുന്നു അമൃത മോഹൻലാലിനോട് വെളിപ്പെടുത്തിയത്.
ജസ്ലയൊക്കെ ഇപ്പോഴാണ് ഞങ്ങളോട് സംസാരിച്ച് തുടങ്ങിയത്. വീട്ടിൽ എത്തിയപ്പോൾ ഞങ്ങളെ കൺഫേർട്ടബിൾ ആക്കിയത് സുജോയും രജിത്തേട്ടനുമായിരുന്നു. ആര്യയും വീണയും എന്നെ കുറിച്ച് പറയുന്നത് ഞാന്‍ തന്നെ കേൾക്കാനിടയായി. അതെനിക്ക് വിഷമമായി. നിർത്താമെന്ന് അനിയത്തിയോട് പറഞ്ഞിരുന്നുവെന്നും അമൃത പറഞ്ഞു.
ഏതായാലും മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായ സ്വഭാവവും പെരുമാറ്റവുമാണ് അമൃതയ്ക്കും അഭിരാമിക്കുമെന്ന് ഒരാഴ്ച കൊണ്ട് വ്യക്തമായിരിക്കുകയാണ്. മറഞ്ഞു നിന്ന് പരദൂഷണം പറയുന്നത് കണ്ടിട്ടില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവരുടെ മുന്നിൽ നിന്ന് തന്നെ തുറന്നടിച്ചത് പോലെ പറയാനും ഇരുവർക്കും മടിയില്ല.