1. വിനോദം
  2. ടി വി ടൈം
  3. ടി വി പരിപാടികള്‍
  4. Big Boss malayalam seson 2; Sujo Mathew already have another girlfriend in outside?

‘ഭയങ്കര പാവം പെണ്ണാണ് അവൾ, ഇവിടെ അവൻ കോമാളി കളിക്കുന്നു’ - സുജോയുടെ പുറത്തെ പ്രണയത്തെ പറ്റി പവൻ !

പവൻ
ബിഗ് ബോസ് തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ മത്സരം മുറുകി വരികയാണ്. പുറത്ത് പോയവര്‍ക്ക് പകരം നാല് മത്സരാര്‍ഥികളാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീട്ടിലേക്ക് എത്തിയിരിക്കുന്നത്. അതിലൊരാളാണ് പവൻ ജിനോ തോമസ്. ഹൌസിനുള്ളിലെ സുജോ മാത്യുവിന്റെ അകന്ന ബന്ധു കൂടെയാണ് പവൻ. 
 
സുജോ തന്റെ ബന്ധുവാണെന്ന കാര്യം പവൻ തുറന്നു പറയുന്നില്ല. കഴിഞ്ഞ ദിവസം സുജോയെ പറ്റി രജിത്തിനോട് കൂടുതൽ കാര്യങ്ങൾ തുറന്നു പറയുന്നതിനിടയിൽ ഹൌസിനു പുറത്ത് അവനുള്ള പ്രണയത്തെ കുറിച്ചും പവൻ തുറന്നു പറയുന്നുണ്ട്. 
 
അലസാന്ദ്രയുമായിട്ട് കാണിച്ച് കൂട്ടുന്നത് എന്താണെന്നായിരുന്നു പവന്റെ ചോദ്യം. അവിടെയും, ഇവിടെയും പോയി പിണങ്ങി ഇരിക്കുന്നു. ഇത്രയും നല്ല അവസരം കിട്ടിയിട്ട്, അവൻ കോമാളി ആവുകയാണ് ചെയ്യുന്നത്. ഇതൊക്കെ പുറത്തുള്ളവർക്ക് എത്രയധികം സങ്കടം ഉണ്ടാക്കുന്നു എന്ന് അറിയോ എന്നാണ് പവൻ രജിത്തിനോട് പറയുന്നത്. 
 
നാളെ ഫങ്ക്ഷൻ നടക്കുമ്പോൾ ആ പെൺകൊച്ചു തന്ന സാധനം നീ ധൈര്യമായി സുജോയ്ക്ക് നൽകണം എന്നും, താൻ ഒപ്പം ഉണ്ടാകും എന്നും രജിത് പവനെ ഉപദേശിക്കുന്നു. സുജോയുടെ പിറന്നാളുമായി ബന്ധപ്പെട്ട് കാമുകി കൊടുത്തുവിട്ട ഗിഫ്റ്റ് സുജോയ്ക്ക് കൈമാറണം എന്നാണ് പവന്റെ പ്ലാൻ. 
 
‘ഭയങ്കര പാവം പെണ്ണാണ് അവൾ. ആ പെണ്ണ് കൊടുത്ത കിസ് ചെയ്ത ടി ഷർട്ട്, വന്ന ദിവസം ഭയങ്കര സംഭവം ആയിരുന്നു. ഇന്ന് ആ ടി ഷർട്ട് എടുത്ത് ഫുക്രുവിന് കൊടുത്തു. അവളുടെ പിറകെ നടന്ന് അവൻ എട്ടിന്റെ പണി വാങ്ങും. അവന്റെ ഭാവി ആണ് അവൾ ഇല്ലാതാക്കുന്നത്.’ - പവൻ പറയുന്നു.  
അടുത്ത ലേഖനം
സ്നേഹത്തിന്റെ ഉറവിടമായ അച്ചൂട്ടി, അമരത്തിലെ മമ്മൂട്ടി! - അവാർഡ് കിട്ടാതെ പോയ കഥ