1. വിനോദം
  2. ടി വി ടൈം
  3. ടി വി പരിപാടികള്‍
  4. Big Boss malayalam seson 2; Arya reveals her love story

‘പത്ത് പൈസ ചിലവാക്കാത്ത തെണ്ടിയാണ് അവൻ’; കാമുകന്റെ തേപ്പ് കഥകളുമായി ആര്യ ബിഗ് ബോസിൽ

ആര്യ
ഓരോ ദിവസം കഴിയും തോറും ബിഗ് ബോസ് സീസണിലെ മത്സരാർത്ഥികളെ പ്രേക്ഷകർക്ക് കൂടുതൽ വ്യക്തമാവുകയാണ്. മത്സരാർത്ഥികളിലൊരാളായ ആര്യയുടെ വിശേഷങ്ങളാണ് ബിഗ്ബോസ് ഫാൻ ഗ്രൂപ്പുകളിൽ ചൂടുള്ള ചർച്ചാ വിഷയം. ആര്യയെ ഓരോ എപ്പിസോഡിലും വ്യക്തമായി മനസിലാകുന്നുണ്ടെന്ന് ഇവർ പറയുന്നു. 
 
സീസണിലെ തുടക്കത്തിൽ തന്നെ തന്റെ ആദ്യ ഭർത്താവിനെ കുറിച്ചും വേർപാടിനെ കുറിച്ചെല്ലാം താരം വെളിപ്പെടുത്തിയിരുന്നു. ഇടയ്ക്ക് തനിക്ക് ഇപ്പോൾ ഒരു കാമുകനുണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഉടൻ തന്നെ എല്ലാവരും അതാരാണെന്ന് തിരിച്ചറിയുമെന്നായിരുന്നു ആര്യ പറഞ്ഞിരുന്നത്. 
 
ഇപ്പോഴിതാ, തനിക്ക് നേരത്തേ ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് പറയുകയാണ് ആര്യ. അവനെ കാണാൻ സുജോയെ പോലെയുണ്ടെന്ന് ആര്യ വ്യക്തമാക്കി. കൈയിലുള്ള പൈസ മുഴുവന്‍ കൊടുത്ത് ആര്യ അവന് സമ്മാനം വാങ്ങി കൊടുക്കും. കാശ് തീരുമ്പോള്‍ കടം വാങ്ങി കുത്തുപാള എടുത്ത് കരഞ്ഞോണ്ട് ഇരിക്കുമെന്നും ആര്യ പറയുന്നു. 
 
‘പത്ത് പൈസ ചിലവാക്കത്ത തെണ്ടിയാണ് അദ്ദേഹം. ഒന്നിച്ച് ഫുഡ് കഴിക്കാന്‍ പോയാല്‍ റസ്‌റ്റോറന്റിലെ ബില്ല് അടക്കുന്നതും യാത്ര ചെയ്താല്‍ കാറിന് പ്രെടോള്‍ അടിക്കുന്നതും വസ്ത്രം വാങ്ങി കൊടുക്കുന്നതും ഞാനാണ്. പക്ഷേ, അവന് മറ്റൊരുത്തിയുണ്ടായിരുന്നു. ഇപ്പോള്‍ എനിക്ക് എന്റെ മുത്ത് മണിയുണ്ട്. അത് മതി‘യെന്നാണ് ആര്യ പറയുന്നത്. 
അടുത്ത ലേഖനം
ഇരട്ടിമധുരം, മമ്മൂട്ടിക്ക് പത്മവിഭൂഷൺ?!