അനുബന്ധ വാര്‍ത്തകള്‍
- ഇത്തവണത്തെ ബജറ്റിനെ പ്രതീക്ഷയോടെ വീക്ഷിച്ച് രാജ്യത്തെ സിനിമാവ്യവസായം
- മമ്മൂട്ടിയെ ‘ഫേസ് ഓഫ് ഇന്ത്യൻ സിനിമ‘ എന്ന് വിളിക്കുന്നത് ഇതുകൊണ്ടൊക്കെ ആണ്!
- ആ വീട്ടിൽ മുറി വാടകയ്ക്ക് വേണം, ഒരു ദിവസത്തേയ്ക്ക് എത്രയാണ് വാടക ? ആരാധകന്റെ ചോദ്യത്തിന് കിംഗ് ഖാന്റെ മറുപടി ഇങ്ങനെ !
- തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു, നായിക രജനികാന്തിനൊപ്പം അഭിനയിക്കുന്നു; വൈറൽ കുറിപ്പ്
- ‘അഭിനയത്തിന് വയസില്ല, ആ സീൻ കഴിഞ്ഞപ്പോൾ സെറ്റിലുണ്ടായിരുന്ന ആർക്കും തൊണ്ടയിൽ സൌണ്ട് ഇല്ല’- അല്ലെങ്കിലും മമ്മൂട്ടിക്ക് പ്രായം ഒന്നും ഒരു പ്രശ്നമല്ല!
മമ്മൂട്ടി കസറി, ബോസ് വിണ്ടും വരുന്നു! സംവിധാനം അജയ് വാസുദേവ് തന്നെ?!
2020ൽ വരവറിയിച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. നിരവധി സ്ഥലങ്ങളിലാണ് എൿസ്ട്രാ ഷോകൾ കൂട്ടിയിരിക്കുന്നത്. ഷൈലോക്കിലെ രണ്ടാം പകുതിയെ ഫ്ലാഷ് ബാക്ക് സീനുകൾ ഒന്നുമില്ലാതെ ‘ബോസ്’ എന്ന പലിശക്കാരനെ മാത്രം അഴിഞ്ഞാടാൻ വിടുന്ന ഒരു സിനിമ ഒരുക്കിക്കൂടെ എന്ന ചോദ്യം ആരാധകർ ഉന്നയിച്ചിരുന്നു.
അവരുടെ ആഗ്രഹം നടക്കുമെന്നാണ് റിപ്പോർട്ട്. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ഷൈലോക്കിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ഇരുവരും ബോസിനു വേണ്ടി മാത്രമായി കഥ എഴുതാൻ റെഡി ആയിരിക്കുകയാണ്.
ബോസ് എന്ന കഥാപാത്രത്തിന്റെ മാസ്, കോമഡി, ആക്ഷൻ ലെവൽ കൈകാര്യം ചെയ്യുന്ന ചിത്രം അജയ് വാസുദേവ് തന്നെ ആയിരിക്കുമോ സംവിധാനം ചെയ്യുക എന്ന ചോദ്യം മാത്രമേ ബാക്കിയുള്ളു. ബോസിനെ ഒരുക്കുന അജയ് ആണെങ്കിൽ അത് വേറെ ലെവൽ ആകുമെന്നാണ് ആരാധകർ പറയുന്നത്. ഏതായാലും ബോസിന്റെ റീ എൻട്രിക്കായി കാത്തിരിക്കാം.