ഇനി ആഴക്കടലിലെ കാഴ്ചകൾ കാണാനും ഊബറിൽ പോകാം, ഊബർ സബ്മറൈൻ റെഡി !

Last Modified ചൊവ്വ, 28 മെയ് 2019 (15:55 IST)
യാത്രകൾക്കായി പല രീതിയിലുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് കാറും ബൈക്കും, ബോട്ടും എല്ലാം ആവശ്യനുസരണം ഊബറിൽ ബുക്ക് ചെയ്ത് യാത്ര ചെയ്യാം. എന്നാൽ അതിനെല്ലാം അപ്പുറത്തേക്ക് നീങ്ങുകയാണ് ഊബർ ഇപ്പോൾ. ആഴക്കടലിന്റെ മനോഹാരിത ആസ്വദിക്കുന്നതിനും ഇനി ഊബർ നമ്മെ കൂട്ടിക്കൊണ്ടുപ്പൊകും. ഇതിനായുള്ള ഊബർ സബ്മറൈൻ തയ്യാറായി കഴിഞ്ഞു.

ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിലെ മനോഹരമയ ആഴക്കടൽ കാഴ്ചകൾ ആസ്വദിക്കുന്നതിനുള്ള അവസരമാണ് ഊബർ ഒരുക്കുന്നത്. ജൂൺ 28 വരെ മാത്രമാണ് ഗ്രേറ്റ് ബാരിയർ റീഫിലേക്ക് ഊബർ റൈഡ് നടത്താൻ അവസരമുള്ളത്.ഒരു മണിക്കൂർ ദൈഘ്യമുള്ള യാത്രയാണ് ;ഊബർ ഒരുക്കിയിരിക്കുന്നത്.

കടലിനടിയിൽ 20 മീറ്റർ താഴേക്ക് വരെ ഊബർ സബ്മറൈയ്ൻ യാത്രക്കരെ കൊണ്ടുപോകും. $1,030 ഡോളർ, ഏകദേശം 71,674 രൂപയാണ് ഇതിനായി നൽകേണ്ട തുക. സബ്മറൈൻ യാത്ര ആരംഭിക്കുന്നിടത്തേക്കുള്ള മനോഹരമായ .ഹെൽകോപ്റ്റർ യാത്രയും ഉൾപ്പെടുന്നതാ=ണ് പാക്കേജ്. ഊബർ ആപ്പ് വഴി ഇപ്പോൾ ഗ്രേറ്റ് ബാരിയർ റീഫിലേക്കുള്ള സബ്മറൈൻ യാത്ര ബുക്ക് ചെയ്യാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :