ബലേനോയുടെ ടൊയോട്ട വേർഷൻ ഗ്ലാൻസ ജൂൺ 6ന് ഇന്ത്യൻ വിപണിയിൽ, വാഹനത്തെ കുറിച്ച് കൂടുതൽ അറിയൂ !

Last Updated: ചൊവ്വ, 28 മെയ് 2019 (13:42 IST)
മാരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്‌ബാക്കായ ബലേനോയുടെ ടൊയോട്ട വേർഷൻ ഗ്ലാൻസ വിപണിയിലെത്താൻ തയ്യാറെടുക്കുകയാണ്. ജൂൺ ആറിന് വാഹൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ബലേനോയുടെ അതേ രൂപത്തിലും ഭാവത്തിലും തന്നെയാണ് ടൊയോട്ട ഗ്ലാൻസയെയും ഒരുക്കിയിരിക്കുന്നത് ഇന്ത്യയി മാരുതി സുസൂകിയും ടൊയോട്ടയുമായുള്ള കൊളാബറേഷൻന്റെ ഭാഗമായാണ് ബലേനോയെ ടൊയോട്ട സ്വന്തം ബ്രാൻഡിൽ പുറത്തിറക്കുന്നത്.

7 ലക്ഷം രൂപ മുതൽ 9 ലക്ഷം രൂപ വരെ വഹനത്തിന് പ്രതീക്ഷിക്കപ്പെടുന്ന എക്സ് ഷോറൂം വില.കാഴ്ചയിൽ മാത്രമല്ല ഫീച്ചറുകളിലും മാരുതി സുസൂക്കിയുടെ ബലേനോയും ടൊയോട്ട ഗ്ലാൻസയും സമാനമാണ്. ഗ്ലാൻസയുടെ മുൻഭാഗത്തെ ഡിസൈൻശൈലിൽ വ്യക്തമാക്കുന്ന ടീസർ വീഡിയും ടൊയോട്ട പുറത്തുവിട്ടു. ക്രോം ലൈനുകളുള്ള ഗ്രില്ലിൽ ടൊയോട്ടയുടെ ലോഗോ ഒഴിവാക്കിയാൽ പരിശ്കരിച്ച ബലേനോ തന്നെയാണ് ഗ്ലാൻസ.

ഇന്റീരിയറിലും ഗ്ലൻസയും ബലേനോയും തമ്മിൽ 'കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല. ഡാഷ് ബോർഡും ഡിസൈനുകളുമെല്ലാം ഒരുപോലെ തന്നെ ഇൻഫോർടെയിൻമെന്റ് സിസിറ്റം ഇരു കമ്പനികളുടേത് ആണെകിലും സമാനമായി തന്നെ തോന്നിക്കും. വി, ജി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് വാഹനം വിപണിയിലെത്തുക. ബലേനോയുടെ ആൽഫ സീറ്റ പതിപ്പുകൾക്ക സമാനമായിരിക്കും ഇവ

പരിഷ്കരിച്ച മാരുതി സുസൂൽകി ബലേനോയ്ക്ക് കരുത്ത് പകരുന്ന അതേ 1.2 ലിറ്റർ വി വി ടി പെട്രോൾ എഞ്ചിൻ തന്നെയാണ് ടൊയോട്ട ഗ്ലാൻസയിലും നൽകിയിരിക്കുന്നത്. 84 ബി എച്ച് കരുത്തും 115 എൻ എം ടോർക്കും ഈ എഞ്ചിന് സൃഷ്ടിക്കാനാകും. 5 സ്പീഡ് മന്നുവൽ ട്രാൻസ്മിഷനാണ് വാഹനത്തിൽ ഉണ്ടാവുക. ഭാവിയിൽ സ്മാർട്ട് ഹൈബ്രിഡ് ടെക്കനോളജിയിൽ വാഹനത്തിന്റെ പുതിയ പതിപ്പ് എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :