Last Modified ചൊവ്വ, 28 മെയ് 2019 (12:57 IST)
ഉദയ്പൂർ: മറ്റൊരു സ്ത്രീയുമൊത്ത് ഡാൻസ് ചെയ്തത് ചോദ്യം ചെയ്ത ഭാര്യയെ വഴകിനൊടുവിൽ ഭർത്താവ് കോടാലികൊണ്ട് വെട്ടിക്കൊന്നു കാഷുറാം എന്ന 60 കാരനാണ്
ഭാര്യ ഭിക്കാലിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ കാശുറാമിനെ പൊലീസ് പിടികൂടി.
വെള്ളിയാഴ്ച ഇരുവരും ചേർന്ന് അയൽവാസിയുടെ കുടുംബത്തിലെ ഒരു വിവാഹ ചാടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. ചടങ്ങിൻടെ കാശുറാം മറ്റൊരു സ്ത്രീയുമായി നൃത്തം വച്ചത് ഭാര്യ ഭിക്കാലിയെ അസ്വസ്ഥയാക്കി. ഇരുവരും വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഇതേ ചോല്ലി വഴക്കുണ്ടായി. വഴക്കിനൊടുവിൽ കാശുറാം ഭിക്കാലിയെ കോടാലികൊങ്ങ് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഭീക്കാലിയുടെ മറ്റൊരു ബന്ധത്തിലുള്ള മകനാണ് സംഭവം പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി കാശുറാമിനെ അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതിക്കെതിരെ ഐ പി സി യിലെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.