പത്ത് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം കഴിയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ കാമുകൻ ചെയ്തത് !

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 3 ഫെബ്രുവരി 2020 (20:46 IST)
പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ തന്നെ വിവാഹം കഴിയ്ക്കണം എന്ന് ആവശ്യപ്പെട്ട യുവതിയോ വിചിത്രമായി പെരുമാറി കാമുകൻ. വിവാഹം കഴിയ്ക്കണം എന്ന് ആവശ്യപ്പെട്ട് യുവതിയെ ഒഫീസിലെ മുറിയിൽ പൂട്ടിയിട്ട ശേഷം ഫോണുമായി യുവാവ് കടന്നുകളയുകയായിരുന്നു. ഒഡീഷയിലാണ് സംഭവം ഉണ്ടായത്.

ഒഡീഷയിലെ അങ്കൂർ ജില്ലയിലെ ബലറാംപ്രസാദ് ഗ്രാമത്തിൽനിന്നുമുള്ളവരാണ് ഇരുവരും. പത്ത് വർഷമായി ഇവർ പ്രണയത്തിലായിരുനു. തന്നെ വിവാഹം കഴിയ്ക്കണം എന്ന് യുവതി പറയുമ്പോഴെല്ലാം യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ യുവാവിന്റെ ഓഫീസിലെത്തി യുവതി തന്നെ വിവാഹം കഴിയ്ക്കണം എന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു.

യുവതിയുടെ അഭ്യർത്ഥന കേട്ട് ദേഷ്യം വന്ന യുവാവ് യുവതിയെ ഒഫീസിന്റെ മുറിയിട്ട് പൂട്ടിയ ശേഷം മൊബൈൽ ഫോണുമായി യുവാവ് കടന്നുകളയുകയായിരുന്നു. യുവതി ബഹളം വയ്ക്കുന്നത് കേട്ട് ഓഫീസിന് സമീപത്ത് കളിയ്ക്കുന്ന കുട്ടികൾ ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :