പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി, പരാതി പിൻവലിയ്ക്കാത്തതിനെ തുടർന്ന് ആസിഡ് ആക്രമണവും

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (20:01 IST)
പീഡന കേസിൽ പരാതി പിൻവലിയ്ക്കാത്തതിനെ തുടർന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച് അക്രമികൾ. ഉത്തർപ്രദേശിലെ ഹാപൂരിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. പ്രതിയുമായി ബന്ധമുള്ളവരാണ് പെൺകുട്ടിയ്ക്ക് നേരെ ആസിഡ് ഒഴിച്ചത് എന്ന് ബന്ധുക്കൾ ആരോപിച്ചു.

ആക്രമണത്തിന് ഇരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭഭവത്തിൽ പ്രതിയുടെ ബന്ധുക്കളായ രണ്ട്‌പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരളാൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കഴിഞ്ഞ വർഷം സെപ്തംബറിലാണ് പെൺക്കുട്ടിയെ അയൽവാസി പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :