എയർപോർട്ടീൽ അതിക്രമിച്ചുകയറി ഹെലികോപ്റ്റർ തകർത്തു, ടേക്കോഫിന് ഒരുങ്ങിനിന്ന വിമാനത്തിന് മുന്നിൽ കുത്തിയിരുന്ന് യുവാവ് !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2020 (18:17 IST)
ഭോപ്പാല്‍: ഭോപ്പാലിലെ എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ബേയില്‍ അതിക്രമിച്ച്‌ കയറി ഹെലികോപ്റ്റർ തകർത്ത് യുവാവ്. ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. ഹെലികോപ്റ്റർ നശിപ്പിച്ച ശേഷം ഇയാൾ ടേക്ക് ഓഫിന് തയ്യാറായി നിന്ന സ്പൈസ് ജെറ്റ് വിമാനത്തിന് മുന്നിൽ കുത്തിയിരിയ്ക്കുകയായിരുന്നു. യോഗേഷ് ട്രിപാടി എന്ന 20കാരനാണ് വിമാനത്താവളത്തിൽ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്.

ഇതോടെ 20കാരനെ സിഐഎസ്എഫ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിമാനത്താവളത്തിലെ അതിസുരക്ഷാ മേഖലയിലേക്കാണ് യുവാവ് കടന്നുകറിയത് എന്നതിനാൽ സംഭവത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. ഒരാൾ വിമാനത്താവളത്തിലേയ്ക്ക് അതിക്രമിച്ചുകയറി എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എയർപോർട്ടിൽ എത്തിയത് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :