വിമാനത്തിലേക്കുള്ള വഴി എന്നു കരുതി യുവതി കയറിയത് കൺവെയർ ബെൽറ്റിലേക്ക്, വീഡിയോ !

Last Modified വ്യാഴം, 18 ജൂലൈ 2019 (19:16 IST)
ആദ്യമായി വിമാനയാത്ര നടത്തുന്നവർക്ക് പല തരത്തിലുള്ള അബദ്ധങ്ങളും പറ്റാറുണ്ട്. വിമാനത്താവളത്തിനുള്ളിൽനിന്നും വിമാനത്തിലേക്കുള്ള വഴി ഏതാണ് എന്ന് കണ്ടുപിടിക്കലാണ് പലരെയും വിഷമിപ്പിക്കാറ്. അത്തരത്തിൽ ആദ്യമായി വിമാനയാത്രക്കെതിയ ഒരു യുവതിക്ക് പറ്റിയ അബദ്ധത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ഇസ്താംബുൾ വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിലേക്കുള്ള വഴി എന്ന് കരുതി യുവതി നേരെ ചെന്നു കയറിയത് ലഗേജുകൾ കടത്തിവിടുന്ന കൺവെയർ ബെൽറ്റിലേക്ക്. ചെക്കിൻ കൗണ്ടറിന് നേരെ കണ്ട വഴി വിമാനത്തിലേക്കുള്ളതാണ് എന്നായിരുന്നു യുവതിയുടെ ധാരണ.

കൺവെയർ‌ ബെൽറ്റിലേക്ക് കാലെടുത്ത് വച്ചതും യുവതി നിലതെറ്റി താഴെ വീണു. അടുത്തുണ്ടായിരുന്നവർ യുവതിയെ പിടിച്ച് എഴുന്നേൽപ്പിക്കുകയായിരുന്നു. വിമാനത്താവളത്തിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരും ജീവനക്കാരും അമ്പരപ്പോടെയാണ് യുവതിയുടെ പ്രവർത്തിയെ നോക്കി നിന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അതിവേഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :