ബ്രേക്കിന് പകരം ചവിട്ടിയത് ആക്സിലേറ്ററിൽ, സ്ത്രീ ഓടിച്ച കാർ ചെന്നു വീണത് പുഴയിലേക്ക്, വീഡിയോ !

Last Modified വ്യാഴം, 18 ജൂലൈ 2019 (18:22 IST)
ബ്രേക്കിന് പകരം അബന്ധത്തിൽ ചവിട്ടിയത് അകിസിലേറ്റർ. വാഹനം നേരെ ചെന്നു പതിച്ചത് പുഴയിലേക്കായിരുന്നു. ന്യുജേഴ്സിയിലാണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. 64കാരിയാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.

കാർവാഷ് ചെയ്ത ശേഷം തിരികെ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന സ്ത്രീ ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു എന്നാണ് വിവരം. ഇതോടെ നിയന്ത്രണം വിട്ട കാർ ഹാക്കൻസാക്ക് നദിയിലേക്ക് മറിയുകയായിരുന്നു. 64കാരിയുടെ മകളും ഈസമയം കാറിൽ ഉണ്ടായിരുന്നു. ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :