ഫെയ്‌സ്ബുക്ക് പ്രണയിനിയെ കാണാനെത്തിയ യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

Last Modified വ്യാഴം, 18 ജൂലൈ 2019 (17:27 IST)
ഫെയിസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രണയിനിയെ കാണാനെത്തിയ യുവാവിനെയും സുഹൃത്തിനെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മലപ്പുറത്തെ എടപ്പാളിലാണ് സംഭവം ഉണ്ടായത്. എടപ്പാളിലെ ഒരു സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യർത്ഥിനിയെ കാണാനാണ് കൊല്ലത്തുനിന്നുള്ള യുവാക്കൾ എടപ്പാളിലെത്തിയത്.

ഇരുവരും എടപ്പാളിലെ ഒരു ലോഡ്‌ജിൽ മുറിയെടുത്ത് പെൺകുട്ടിക്കായി കാത്തിരിക്കുകയായിരുന്നു. യുവാക്കളുടെ നിർദേശത്തെ തുടർന്ന് യൂണിഫോമിൽ ലോഡ്ജിലെത്തിയ പെൺകുട്ടിയ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാർ യുവാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പരാതി ഇല്ലാത്തതിനെ തുടർന്ന് യുവാക്കളെ പൊലീസ് തക്കീത് ചെയ്ത് വിട്ടയച്ചുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :