അനുബന്ധ വാര്‍ത്തകള്‍
- 13 അടി നീളമുള്ള പെരുമ്പാമ്പിനെ കീഴ്‌പ്പെടുത്തി അകത്താക്കി മുതല, വീഡിയോ !
- ഭീമൻ പഴുതാരയും കുഞ്ഞുങ്ങളും, ദൃശ്യങ്ങൾ വൈറൽ !
- ഹെക്ടറിന് ശേഷം ഇന്ത്യയിലെത്തുക എംജിയുടെ കരുത്തുറ്റ ഇലക്ട്രിക് എസ്യുവി !
- ജനപ്രതിനിധികളെ വിലകൊടുത്ത് വാങ്ങുന്ന ജനാധിപത്യം, രാജ്യം നീങ്ങുന്നത് ഇരുണ്ട കാലത്തേക്ക്
- വേദന തോന്നിയത് നഗ്നയായി അഭിനയിച്ചപ്പോഴല്ല, വെളിപ്പെടുത്തലുമായി അമല പോൾ !
നിർമ്മിച്ച വാഹനങ്ങൾ മുഴുവൻ വിറ്റുതീർന്നു, ഹെക്ടറിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ച് എംജി !
ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ മോറീസ് ഗ്യാരേജെസ് ആദ്യമായി ഇന്ത്യയിലെത്തിച്ച ഹെക്ടർ മികച്ച വിൽപ്പന കൈവരിക്കുകയാണ്. ഇതേവരെ 21000 ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചത്. ഇത് നിർമ്മിച്ചു നൽകാൻ മാസങ്ങൾ എടുക്കും എന്നതിനാൽ ഹെക്ടറിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തിവക്കുന്നതായി എം ജി അറിയിച്ചു.
വാഹനത്തിന്റെ വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പതിനായിരത്തിൽ അധികം ബുക്കിംഗ് എംജി ഹെക്ടർ സ്വന്തമാക്കിയിരുന്നു. ബുക്കിംഗുകൾക്ക് അനുസരിച്ച് വാഹനം നൽകുന്നതിനായി ഈ വർഷം ഒക്ടബറോടെ ഹെക്ടറിന്റെ ഉത്പാദനം പ്രതിമാസം 3000 ആയി ഉയർത്തും എന്ന് എംജി വ്യക്തമാക്കിയിട്ടുണ്ട്.
12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് വാഹനത്തിന്റെ വിവിധ വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ വില. ഇതുതന്നെയാണ് വിൽപ്പന വർധിക്കാൻ കാരണവും. കുറഞ്ഞ വിലയിൽ ഈ സെഗ്‌മെന്റിലുള്ള മറ്റു വാഹനങ്ങൾ നൽകാത്ത മികച്ച സംവിധാനങ്ങൾ ഒരുക്കിയതാണ് വിപണിയിൽ ഹെക്ടറിനെ പ്രിയപ്പെട്ടതാക്കി മാറ്റുന്നത്. ഇന്ത്യൻ വാഹന വിപണിയിൽ കൂടുതൽ സജീവമാകാനാണ് എംജിയുടെ തീരുമാനം.