കൊവിഡ് ഭയന്ന് ആരും സഹയത്തിന് എത്തിയില്ല, ഭർത്താവിന്റെ മൃതദേഹം ഒറ്റയ്ക്ക് സംസ്കരിച്ച് യുവതി

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 21 ഓഗസ്റ്റ് 2020 (12:41 IST)
ഭുവനേശ്വര്‍: കൊവിഡ് ഭയന്ന് ബന്ധുക്കളും അയല്‍ക്കാരും സഹായത്തിനെത്താതെ വന്നതോടെ ആചാരങ്ങൾ ലംഘിച്ച് ഭർത്താവിന്റെ മൃതദേഹം തനിയെ സംസ്കരിച്ച് യുവതി. ഒഡീഷയിലെ മാല്‍ക്കംഗിരി ജില്ലയിലാണ് സംഭവം ഉണ്ടായത്. കൃഷ്ണ നായിക് എന്നയാളെ രണ്ടുദിഅവസങ്ങൾക്ക് മുൻപാണ് ആരോഗ്യം പ്രശ്നങ്ങളെ തുടർന്ന് ആദ്യം ജെയ്പൂർ ആശുപത്രിയിലും പിന്നീട് കോരാപുട്ടിലെ സഹീദ് ലക്ഷ്മണ്‍ നായക് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിചത്. ഇദ്ദേഹത്തിന് കൊവിഡ് ബാധയില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ വിശാഖപട്ടണത്തേക്ക് മാറ്റാന്‍ നിർദേശിച്ചു. എന്നാല്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇദ്ദേഹം മരിച്ചു. തുടര്‍ന്ന് മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. കൃഷ്ണ നായിക്ക് മരിച്ചത് കൊറോണവൈറസ് ബാധിച്ചാണെന്ന് കരുതി ബന്ധുക്കളും അയല്‍വാസികളും മൃതദേഹം സംസ്‌കരിക്കാന്‍ മുന്നോട്ടുവന്നില്ല ഇതോടെ മറ്റു മാർഗങ്ങളില്ലാതെ പിപിഇ കിറ്റ് ധരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങുകൾ നടത്തി ഭാര്യ മൃതദേഹം സംസ്കരിയ്ക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :