ഫോൺ വിവരങ്ങൾ ശേഖരിയ്ക്കുന്നതിൽ തെറ്റില്ല, രമേശ് ചെന്നിത്തലയുടെ ഹർജി തള്ളി ഹൈക്കോടതി

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 21 ഓഗസ്റ്റ് 2020 (11:40 IST)
കൊവിഡ് ബധിതരുടെ നിരീക്ഷണം ശക്തമാക്കുന്നതിനും സമ്പർക്കം കണ്ടെത്തുന്നതിനും ഫൊൺകോൾ വിവരങ്ങൾ ശേഖരിയ്ക്കുന്നതിൽ തെറ്റില്ല എന്ന് ഹൈക്കോടതി. ഫോൺ വിവരങ്ങൾ ശേഖരിയ്ക്കുന്നതിരെ പ്രതിപക്ഷ നേതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ സർക്കർ നടപടിയിൽ തെറ്റില്ലെന്ന് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായുള്ള ബഞ്ച് വിലയിരുത്തി.

ടവർ ലൊക്കേഷൻ മാത്രമാണ് പരിശോധിയ്ക്കുന്നത് എന്ന് സർക്കാർ കഴിഞ്ഞദിവസം ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയിരുന്നു. കോൾ വിവരങ്ങൾ പൂർണമായും നൽകുന്ന രീതിയാണ് ടെലികോം കമ്പനികൾക്ക് ഉള്ളത്. എന്നാൽ ഇതിൽനിന്നും ടവർ ലൊക്കേഷൻ മാത്രമാണ് സർക്കാർ ഉപയോഗിയ്ക്കുന്നത് എന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :