24 മണിക്കൂറിനിടെ 68,898 പേർക്ക് രോഗബാധ 983 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 29,05,824

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 21 ഓഗസ്റ്റ് 2020 (10:08 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ 68,898 പേർക്ക് കൊവിഡ് ബാധ. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29,05,824 ആയി. 983 പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരണപെട്ടത്. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 54,849 ആയി ഉയർന്നു. 6,92,028 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 21,58,947 പേർ രാജ്യത്ത് കൊവിഡിൽന്നും രോഗമുക്തി നേടി.

മഹാരാഷ്ട്രയിൽ 6,43,289 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 326 പേർ കൂടി മരണപ്പെട്ടതോടെ സംസ്ഥാനത്തെ മരണസംഖ്യ 21,359, ആയി ഉയർന്നു. 12,243 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നെടി ആശുപത്രി വിട്ടതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി. 1,62,49 പേരാണ് നിലവിൽ മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :