അനുബന്ധ വാര്ത്തകള്
- എസ്ബിഐയുടെ പേരിൽ വ്യാജ ശാഖ, മുന്ന് പേർ അറസ്റ്റിൽ
- പൂന്തുറ സ്റ്റേഷനിൽ എസ്ഐയ്ക്ക് കൊവിഡ്, സ്രവമെടുത്ത ശേഷവും ഡ്യൂട്ടിയിൽ തുടർന്നു
- കഴിഞ്ഞ 24 മണിക്കൂറിനിടെ 2.30 ലക്ഷം പേർക്ക് കൊവിഡ് ബാധ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.26 കോടി കടന്നു
- നാട്ടുകാർ ഇപ്പോൾ കാണിക്കുന്ന ഉത്സാഹവും സഹകരണവും തുടർന്നാൽ കൊറോണയുടെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും: മുരളി തുമ്മരുകുടി
- കൊവിഡ് വ്യാപനം വിളിച്ചുവരുത്തുന്നു, പ്രതിപക്ഷത്തിന്റെ ഈ തീക്കളി അവസാനിപ്പിയ്ക്കണം: കെകെ ശൈലജ
വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലെത്തി
ബേയ്ജിങ്: ലോകം മുഴുവൻ പടർന്നുപിടിച്ച കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘാടനയുടെ പ്രത്യേക വിദഗ്ധ സംഘം ചൈനയിലെത്തി മൃഗസംരക്ഷണ പകർച്ചവ്യാധി വിഭാഗങ്ങളീലെ രണ്ട് വിദഗ്ധർ പഠനങ്ങൾക്ക് നേതൃത്വം നടത്തും. മൃഗങ്ങളിൽനിന്നും അനുഷ്യരിലേയ്ക്ക് വൈറസ് എങ്ങനെ പടർന്നു എന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഇത് പഠിയ്ക്കുന്നതിനയി പദ്ധതി തയ്യാറാക്കും എന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
നിലവിൽ പ്രാഥമികമായ പഠനമാണ് ആരംഭിയ്ക്കുന്നത്. തുടർന്ന് കൂടുതൽ വിദഗ്ധരെത്തി പരിശോധനകൾ നടത്തും. വവ്വാലുകളിൽ കാണപ്പെടുന്ന വൈറസ് വെരുക്, ഈനാംപേച്ചി തുടങ്ങിയ ജീവികളിലൂടെയാവം മനുഷ്യരിലെത്തിയത് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. വുഹാനിലെ മാംസചന്ത അടിസ്ഥാനമാക്കിയും പഠനങ്ങൾ നടന്നേക്കും. വൈറസ് വ്യാപനത്തെ കുറിച്ച് അന്വേഷണം വേണം എന്ന് അംഗരാജ്യങ്ങൾ ശക്തമായ ആവശ്യം ഉന്നയിച്ചതോടെയാണ്. പ്രത്യേക സംഘത്തെ ചൈനയിലേക്കയക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്.