കഴിഞ്ഞ 24 മണിക്കൂറിനിടെ 2.30 ലക്ഷം പേർക്ക് കൊവിഡ് ബാധ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.26 കോടി കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 11 ജൂലൈ 2020 (08:33 IST)
ലോകത്ത് കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.30 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 5,357 മരണം റിപ്പോർട്ട് ചെയ്തു. 1,26,14,260 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചപ്പോൾ, 5,61,980 പേർക്ക് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായി. അമേരിക്കയിലും ബ്രസീലിലും, ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും രോഗവ്യാപനം വേഗത്തിലാണ്.

ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,000 ലധികം ആളുകൾക്ക് രോഗബാധ സ്ഥിരീകരിയ്ക്കുകയും 1,300ഓളം പേർ മരണപ്പെടുകയും ചെയ്തു. 18 ലക്ഷത്തിലധികം പേർക്കാണ് ബ്രസീലിൽ രോഗബാധ സ്ഥിരീകരിച്ചത്. മരണം 70,000 കടന്നു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം എട്ടു ലക്ഷം കടന്നു. മരണ സഖ്യ 22,000 ത്തോട് അടുക്കുകയാണ്. റഷ്യയിൽ 7.10 ലക്ഷം പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :