1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha local news

ആലപ്പുഴയില്‍ പൊലീസുകാരന്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

Alappuzha
ആലപ്പുഴയില്‍ പൊലീസുകാരന്‍ വിഷം കഴിച്ച് മരിച്ച നിലയില്‍. പുളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിപഒ ആര്‍ രാഗേഷ്(33) ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. പുന്നപ്ര പറവൂര്‍ സ്വദേശിയായ രാഗേഷ് ആത്മഹത്യ ചെയ്യാന്‍ കാരണം കുടുംബ പ്രശ്‌നങ്ങളാണെന്നാണ് കരുതുന്നത്. ബുധനാഴ്ചയായിരുന്നു എറണാകുളത്ത് റൂറല്‍ പൊലീസ് ഡ്രൈവറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
 
വ്യാഴാഴ്ച രാത്രി രാഗേഷ് വിഷം കഴിച്ച ശേഷം സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് രാഗേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കൊവിഡ് പരിശോധനയ്ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2019 ഓഗസ്റ്റുവരെയുള്ള കണക്കില്‍ അഞ്ചുവര്‍ഷത്തിനിടെ 66പോലീസുകാരാണ് ആത്മഹത്യ ചെയ്തത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലെത്തി