വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 11 ജൂലൈ 2020 (09:13 IST)
തിരുവനന്തപുരം:
പൂന്തുറ സ്റ്റേഷനിലെ എസ്ഐയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സ്റ്റേഷനിലെ ജൂനിയാർ എസ്ഐയ്ക്കാണ് രോഗബാധ സ്ഥിരികരിച്ചത്. ഇദ്ദേഹത്തെ വെള്ളിയാഴ്ച രാത്രിയോടെ ആശുപതിയിലേക്ക് മാറ്റി. പരിശോധനയ്ക്കായി ശ്രവം ശേഖരിച്ച ശേഷവും തുടർച്ചയായി ആറു ദിവസം പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന് എസ്ഐയുമായി സമ്പർക്കം പുലർത്തിയ പൊലീസുകാരോട് ഉൾപ്പടെ നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി.
കഴിഞ്ഞ ദിവസം കുമരിച്ചന്ത ജംഷനിൽ ഇദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ 4നാണ് എസ്ഐ ഉൾപ്പടെ 40 ഓളം പൊലീസുകാരുടെ ശ്രവം പരിശോധനയ്ക്കായി ശേഖരിച്ചത്. പിന്നീട് ഇവർ ഡ്യൂട്ടിയിൽ തുടരുകയായിരുന്നു. ഇന്നലെയാണ് ഫലം വന്നത്. 50 ലേറെ പേരാണ് എസ്ഐയുടെ പ്രാഥമിക സമ്പർക്കത്തിൽ ഉള്ളത്. 10 പൊലീസുകാരോടാണ് നിലവിൽ നിരീക്ഷണത്തിൽ പോകാൻ എസ്ഐ നിർദേശിച്ചിരിയ്ക്കുന്നത്. മറ്റുള്ളവർ ഡ്യൂട്ടിയിൽ തുടരുകയാണ്.