‘അവള് വിസയും വിമാനടിക്കറ്റ് എടുത്തതും ഒന്നും ഞാനറിഞ്ഞില്ല, പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല’- വൈറൽ വീഡിയോയിലെ പിറന്നാളുകാരൻ പറയുന്നു

Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (16:18 IST)
‘ദയവുചെയ്ത് ഞങ്ങളെ വിശ്വസിക്കൂ, അതൊരിക്കലും പ്രശസ്തിക്ക് വേണ്ടി ആസൂത്രിതമായി ചെയ്തതലല്ല’ വൈറലായ ബര്‍ത്ത് ഡേ സര്‍പ്രൈസില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വീഡിയോയിലെ താരമായ പിറന്നാളുകാരൻ റൊമാരിയോ ജോണ്‍. വിവാഹം കഴിഞ്ഞുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ജന്മദിനത്തിലാണ് ഭാര്യ മസ്‌കറ്റില്‍ എത്തി സര്‍പ്രൈസ് നല്‍കിയത്.

സുഹൃത്തുക്കൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി പേര്‍ ആശംസിച്ചും അഭിനന്ദിച്ചും രംഗത്ത് വന്നു. എന്നാൽ, ഇതിനിടയിൽ സംഭവം ആസൂത്രിതമാണെന്നും പ്രശസ്തിക്ക് വേണ്ടി ചെയ്തതാണെന്നും പറഞ്ഞ് ചിലർ രംഗത്തെത്തി. അങ്ങനെയുള്ളവർക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജോൺ.

‘സത്യം പറഞ്ഞാല്‍, വിസയും വിമാന ടിക്കറ്റുമെല്ലാം എടുത്തതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം കേക്ക് മുറിക്കുമ്‌ബോഴായിരുന്നു ആന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സുഹൃത്തുക്കളാണ് അവളുടെ കൂടെ നിന്നത്.’ - ജോൺ പറയുന്നു.

2019 മേയ് ആറിനായിരുന്നു ഇടുക്കി തൊടുപുഴ വികെ ജോണ്‍സാലി ദമ്ബതികളുടെ മകന്‍ റൊമാരിയോ ജോണും കോഴിക്കോട് പേരാമ്ബ്ര മുതുകാട് സ്വദേശി റെജിലിസി ദമ്ബതികളുടെ മകള്‍ ആന്‍ മരിയയും തമ്മിലുള്ള വിവാഹം നടന്നത്. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു കല്യാണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :