1. മറ്റുള്ളവ
  2. സ്ത്രീ
  3. ആരോഗ്യം സൌന്ദര്യം
  4. How to make facepack in home

മുഖക്കുരു കളയാൻ വീട്ടിലുണ്ടാക്കാം ഫേസ്പാക്ക്

ആരോഗ്യം
ഇരുണ്ട ചർമവും മുഖത്തെ പാടുകളും മായ്ക്കാൻ പാടുപെടുന്നവരാണ് മലയാളികൾ. മുഖക്കുരു കളയാൻ ആഗ്രഹിക്കുന്നവർ പാര്‍ശ്വഫലമൊന്നുമില്ലാത്ത മാർഗങ്ങൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഫേസ്‌പാക്ക് എന്തെല്ലാമാണെന്ന് നോക്കാം. 
 
തേന്‍: ചര്‍മ്മ സരംക്ഷണത്തിന് പ്രകൃതിദത്തമായ ആന്റിസെപ്റ്റിക്കായ തേന്‍. ആന്റിഫംഗല്‍ പോലെസഹായകമാണ്. ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്തുന്ന തേന്‍ മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശനങ്ങളെ വളരെ വേഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു. 
 
കടലമാവ്: ആഴത്തില്‍ ചര്‍മ്മവും, പുറംതൊലിയും കടന്ന് ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കടലമാവ്.
 
കടലമാവ് വെള്ളവുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേയ്ക്കുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക. ഇത് മുഖത്തെ അനാവശ്യ മുടിയെ നീക്കം ചെയ്യുന്നു. 
 
തൈര്: ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിലെ എണ്ണയുടെ അളവ് കുറയ്ക്കാനും തൈരിനൊപ്പം കടലമാവും ചേര്‍ത്ത ഫെസ്പാക്ക് 20 മിനിറ്റിട്ട ശേഷം കഴുകി കളയുക.
അടുത്ത ലേഖനം
കാൽപാദങ്ങൾ പൂ പോലെ ആകണോ?; ഇങ്ങനെ ചെയ്താൽ മതി