കശ്‌മീരി യുവതികളെ വിവാഹം കഴിച്ച ബിഹാര്‍ സ്വദേശികള്‍ അറസ്‌റ്റില്‍‍; തട്ടിക്കൊണ്ടു പോയെന്ന് പരാതി

 jammu kashmir , married , police , പൊലീസ് , പെണ്‍‌കുട്ടി , കശ്‌മീര്‍ , വിവാഹം
പട്‌ന| Last Modified വ്യാഴം, 29 ഓഗസ്റ്റ് 2019 (20:51 IST)
കശ്‌മീര്‍ സ്വദേശികളായ സഹോദരിമാരെ വിവാഹം ചെയ്‌ത ബിഹാര്‍ സ്വദേശികളായ സഹോദരങ്ങള്‍ അറസ്‌റ്റില്‍. മക്കളെ തട്ടിക്കൊണ്ടു പോയി എന്ന പെണ്‍കുട്ടികളുടെ പിതാവിന്റെ പരാതിയില്‍ കശ്‌മീര്‍ പൊലീസ് ബീഹാറിലെത്തിയാണ് യുവാക്കളെ പിടികൂടിയത്.

ബിഹാറിലെ രാംവിഷ്ണുപുര്‍ സ്വദേശികളായ പര്‍വേസ്, തവ്‌റേജ് ആലം എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു വന്നതല്ലെന്നും വിവാഹം കഴിച്ചാണ് നാട്ടിലേക്ക് കൊണ്ടുവന്നതെന്നും, ഇരുവരും തങ്ങളുടെ ഭാര്യാ‍മാര്‍ ആണെന്നും പര്‍വേസും
തവ്‌റേജ് ആലവും വ്യക്തമാക്കി.

കശ്‌മീരിലെ റംബാന്‍ സ്വദേശികളായ സഹോദരിമാരെയാണ് യുവാക്കള്‍ വിവാഹം ചെയ്‌തത്. മരപ്പണിക്കാരായ ഇവര്‍ റംബാനില്‍ ജോലിക്ക് എത്തിയപ്പോള്‍ പെണ്‍കുട്ടികളുമായി അടുക്കുകയായിരുന്നു. ബീഹാറിലേക്ക് മടങ്ങുന്നതിന് മുമ്പ് വിവാഹം ചെയ്യുകയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍‌മക്കളെ തട്ടിക്കൊണ്ടു പോയി എന്ന് ആരോപിച്ച് പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :