1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anisha wishes vishal on his Birthday

വേർപിരിഞ്ഞെന്ന വാർത്തകൾക്ക് മറുപടിയോ?; വിശാലിന് ജന്മദിനാശംസകൾ നേർന്ന് അനിഷ

അനിഷ റെഡ്ഡി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിശാലിന് ആശംസകൾ അറിയിച്ചത്.

Anisha
തമിഴ് നടൻ വിശാലിന്റെ ജന്മ ദിനത്തിൽ ആരാധകർ ഉൾപ്പെടെ നിരവധിയാളുകളാണ് ആശംസകൾ നേർന്നത്. എന്നാൽ ആശംസകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് വിശാലിന്റെ ഭാവി വധു അനിഷയുടെ ജന്മദിനാശംസ. അനിഷ റെഡ്ഡി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിശാലിന് ആശംസകൾ അറിയിച്ചത്.
 
'പിറന്നാൾ ആശംസകൾ.. തിളങ്ങാനായി ജനിച്ചവനാണ് നിങ്ങൾ... എന്നെന്നും നിങ്ങളുടെ സ്നേഹവും സൗന്ദര്യവും ഞാൻ എന്നും മനസ്സിൽ സൂക്ഷിക്കും. .. മുന്നോട്ടും നല്ല കാര്യങ്ങൾ സംഭവിക്കട്ടെ എന്ന് ഞാൻ വിശ്വസിക്കുന്നു.. എന്നും സ്നേഹം..'
 
വിശാലുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അനിഷ ഇങ്ങനെ കുറിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹം വേണ്ടെന്ന് വച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതിനിടെയിലാണ് അനിഷയുടെ ആശംസ എന്നതാണ് ശ്രദ്ധേയം. 
 
ഇക്കഴിഞ്ഞ മാർച്ച് 16നായിരുന്നു വിശാലും അനിഷയും തമ്മിലുള്ള വിവാഹ നിശ്ചയം. ഒക്ടോബറിൽ വിവാഹം നടക്കുമെന്നായിരുന്നു സൂചന.
അടുത്ത ലേഖനം
ഇന്ദിര ഗാന്ധിയാകാനുള്ള പ്രചോദനം അതാണ്: തുറന്നുപറഞ്ഞ് വിദ്യ ബാലൻ