നദിയിൽനിന്നും മുതലയെ പിടികൂടി കൊന്നുതിന്ന് നാട്ടുകാർ, വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 3 ജൂലൈ 2020 (12:14 IST)
ഭുവനേശ്വർ: മുതലയെ പിടുകൂടി കൊന്നുതിന്ന് ഗ്രാമവാസികൾ. ഒഡീഷയിലെ മൽക്കൻഗിരിയി ജില്ലയിൽ കാലടപ്പള്ളി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ഗ്രാമവാസികളിൽ ചിലർ നദിയിൽനിന്നും പിടികൂടിയ മുതലയെ കഷ്ണങ്ങളാക്കി പാകംചെയ്ത് കഴിയ്ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നലെ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. എന്നാൽ മുതലയുടെ അവശിഷ്ടങ്ങൾ ഒന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞദിവസം മുതലയുടെ ആക്രമണത്തിൽ ഗ്രാമത്തിലെ 10 വയസുകാരൻ മരിച്ചിരുന്നു. നദിയിൽ കുളിയ്ക്കാൻ ഇറങ്ങിയ കൈലാഷ് മാജി എന്ന കുട്ടിയെ വെള്ളത്തിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പിന്നീട് വികൃതമായ കുട്ടിയുടെ മൃതശരീരം വെള്ളത്തിൽ പൊങ്ങി. നദിയുടെ പരിസരത്തെത്തുന്ന ആടുകളെയും പശുക്കളെയും മുതല ആക്രമിയ്ക്കുന്നത് പതിവായിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് മുതലയെ കൊന്നുതിന്നത് എന്നാണ് വനം വകുപ്പിന്റെ അനുമാാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :