വെബ്ദുനിയ ലേഖകൻ|
Last Modified വെള്ളി, 3 ജൂലൈ 2020 (11:03 IST)
ഡൽഹി: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് തലസ്ഥാനമായ ലേയിൽ. മുൻകൂട്ടി പ്രഖ്യാപിയ്ക്കാതെ അപ്രതീക്ഷിതമായാണ് പ്രധാമന്ത്രിയുടെ ലഡാക്ക് സന്ദർശനം. ഗൽവാൻ സംഘർഷത്തിന് ശേഷമുള്ള അതിർത്തിയിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രി ലഡാക്കിൽ എത്തിയിരിയ്ക്കുന്നത്. സംഘർഷത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൈനികരെ പ്രധാമന്ത്രി കാണും.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലഡാക്ക് സന്ദർശം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ലഡാക്കിൽ എത്തിയിരിയ്ക്കുന്നത്. അതിർത്തിയിലെ സൈനിക വിന്യാസത്തെ കുറിച്ചും ചൈനീസ് സേനയുമായുള്ള ചർച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. ചീഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത്, കരസേന മേധാവി എംഎം നരവനെ എന്നിവരും
പ്രധാനമന്ത്രിയെ അനുഗമിയ്ക്കുന്നുണ്ട്.