റെയില്‍വേ സ്‌റ്റേഷനില്‍ കൊവിഡ് ഭീതിമൂലം ആരും പരിഗണിക്കാതെ കിടന്ന കുഞ്ഞിന് രക്ഷകനായി തഹസില്‍ദാര്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: വെള്ളി, 3 ജൂലൈ 2020 (12:17 IST)
റെയില്‍വേ സ്‌റ്റേഷനില്‍ കൊവിഡ് ഭീതിമൂലം ആരും പരിഗണിക്കാതെ കിടന്ന കുഞ്ഞിന് ഒടുവില്‍ രക്ഷകനായത് തഹസില്‍ദാര്‍ ബാലസുബ്രമണ്യം. കുഞ്ഞിന്റെ അമ്മയായ നാടോടി സ്ത്രീയോട് പൊലീസ് കാര്യങ്ങള്‍ തിരക്കിയെങ്കിലും ഒന്നും വ്യക്തമായില്ല. ഇവര്‍ക്ക് മാനസിക പ്രശ്‌നമുള്ളതായിട്ടാണ് കരുതുന്നത്. മുംബൈയില്‍ നിന്ന് നേത്രാവതി എക്‌സ്പ്രസില്‍ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു രണ്ടുപേരും.

മുംബെയില്‍ നിന്ന് എത്തിയതിനാല്‍ കൊവിഡിനെ പേടിച്ച് കുഞ്ഞിനെ ആരും എടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തഹസില്‍ദാര്‍ ബാലസുബ്രമണ്യം കുഞ്ഞിനെ എടുത്ത് ശിശുക്ഷേമ സമിതിയില്‍ എത്തിച്ചു. സ്ത്രീയെ ജനറല്‍ ആശുപത്രിയില്‍ ക്വാറന്റൈനില്‍ ആക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :