1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain kerala

വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Rain
വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
 
ചിലയിടങ്ങളില്‍ 115.5എംഎം വരെ മഴലഭിക്കാമെന്നാണ് കരുതുന്നത്. ഇതോടൊപ്പം ശക്തമായ കാറ്റിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
നദിയിൽനിന്നും മുതലയെ പിടികൂടി കൊന്നുതിന്ന് നാട്ടുകാർ, വനം വകുപ്പ് അന്വേഷണം ആരംഭിച്ചു