തേച്ചിട്ടുപോയ മുൻ പ്രണയ പങ്കാളിയുടെ ചിത്രം ഈ കഫേയിൽ വച്ച് കത്തിക്കാം, സൌജന്യമായി മധുരവും കഴിക്കാം, മധുരമായി പ്രതികാരം ചെയ്യാൻ ഇതാ ഒരു സുവർണാവസരം !

Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (13:06 IST)
ഇന്ന് ലോകം മുഴുവൻ പ്രണയദിനം അഘോഷിക്കുമ്പോൾ പ്രണയം തകർന്നവർക്കും ആഘോഷിക്കാൻ ഒരു അവസരം ഒരുക്കുകയാണ് ബംഗളുരുവിലെ ഒരു കഫേ, തേച്ചിട്ടുപോയവരോട് നൈസായിട്ട് പ്രതികാരം ചെയ്യാനും അതിലൂടെ സുജന്യമായി മധുരം കഴിക്കാനുമാണ് ദ് റൌണ്ട് അപ്പ് കഫേ അവസരം ഒരുക്കുന്നത്.

ഉപേക്ഷിച്ചുപോയ കാമുകിയുടെയോ, കാമുകന്റെയോ ചിത്രവുമായി ഈ കഫേയിലെത്താം എന്നിട്ട് ആ ചിത്രം കത്തിച്ച് പ്രണയ ദിനത്തിൽ തന്നെ അവരോട് പ്രതികാരം ചെയ്യാം. ഈ പ്രതികാരത്തിനൊടുവിൽ മധുര പലഹാരങ്ങൾ കഫേ നിങ്ങൾക്ക് സൌജന്യമായി നൽകും.

സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് കഫേ ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. അതേ സമയം പ്രണയ ദിനത്തിൽ പ്രണയികൾക്കും കഫെ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രണയ ജോഡികൾക്ക് ഫോട്ടോ ഷൂട്ട് നടത്താനുള്ള അവസരവും കഫെയിൽ ഉണ്ടായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :