മരുമകളുമായി അവിഹിതബന്ധം തുടരാൻ മകനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഓടയിൽ ഉപേക്ഷിച്ച് 62കാരനായ പിതാവ്

Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (12:41 IST)
ലുധിയാന: മരുമകളുമായുള്ള അവിഹിതബന്ധം തുടരുന്നതിനായി സ്വന്തം മകനെ ക്രൂരമായി കൊലപ്പെടുത്തി വെട്ടിനുറുക്കിയ പിതവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഫരീദ്‌കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രജ്വിന്ദര്‍ സിങ് എന്ന നാൽപ്പതുകാരനെയാണ് അച്ഛൻ ഛോട്ടാസിങ് കൊലപ്പെടുത്തിയത്.

12 വർഷങ്ങൾക്ക് മുൻ‌പാണ് ജസ്വീര്‍ കൗർ രജ്വിന്ദര്‍ സിങ്ങിന്റെ ഭാര്യയായി ഇവരുടെ വീട്ടിലെത്തുന്നത്. ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്. എന്നാൽ പിന്നീട് ജസ്വീര്‍ കൗറും ഛോട്ടാസിങ്ങുമായി അവിഹിത ബന്ധം രൂപപ്പെടുകയായിരുന്നു. ഭാര്യയും അച്ഛനും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ രജ്വിന്ദര്‍ സിങ്ങും ഛോട്ടാസിങ്ങും തമ്മിൽ വാ‍ക്കേറ്റം ഉണ്ടായിരുന്നു.

ഇതോടെയാണ് മരുമകളുമായുള്ള ബന്ധം തുടരാൻ ഛോട്ടാസിങ് മകനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. സംഭവദിവസം രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന രജ്വിന്ദര്‍ സിങ്ങിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം ചെറിയ കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു.

എന്നാ‍ൽ ഇതിനിടെ ഛോട്ടാസിങ്ങിന്റെ അനതരവൻ ഗുര്‍ചരണ്‍ സിങ് ഉറക്കം ഉണർന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളിൽ രക്തം തളംകെട്ടി കിടക്കുന്നതുകണ്ട ഗുര്‍ചരണ്‍ പൊലീസിൽ വിവരമറിയിക്കുകയിരുന്നു. ഉടൻ തന്നെ പൊലീസ് ഛോട്ടാസിങ്ങിനെ അറസ്റ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :