പ്രതിഫലത്തെ ചൊല്ലി തർക്കം; പ്രണയദിനം ആഘോഷിക്കാന്‍ സണ്ണി കൊച്ചിയില്‍ എത്തില്ല

Last Modified വ്യാഴം, 14 ഫെബ്രുവരി 2019 (08:26 IST)
എറണാകുളത്ത് നടക്കാനിരുന്ന വാലന്‍റെയ്ന്‍സ് ഡേ നൈറ്റില്‍ നിന്നും സണ്ണിലിയോണ്‍ പിന്‍മാറി. വ്യാഴാഴ്ച വൈകീട്ട് നടക്കേണ്ട ഷോയില്‍ നിന്നാണ് ബോളിവുഡ് താരത്തിന്‍റെ പിന്‍മാറ്റം. സണ്ണി തന്നെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.

പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്. എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും കൊച്ചിയിലെ വാലന്‍റെയ്ന്‍സ് ഡേ പരിപാടിയില്‍ താന്‍ ഉണ്ടാകില്ലെന്നും സണ്ണി കുറിച്ചു.

പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്‍മാറുന്നത് എന്നാണ് സണ്ണി പറയുന്നത്. അതേ സമയം പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കാണ് വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്‍മാറാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.

അതോടൊപ്പം, മാര്‍ച്ച് 2ന് കൊച്ചിയില്‍ നടക്കുന്ന വനിത അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. അതേസമയം ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സണ്ണിയുടെ ട്വീറ്റ് വന്നതിന് ശേഷം പ്രതിഷേധം ഉയരുന്നുണ്ട്. നിരവധിയാളുകളാണ് ടിക്കറ്റ് വാങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :