590 കിലോ കഞ്ചാവ് കളഞ്ഞുകിട്ടിയിട്ടുണ്ട്, ഉടമകൾ എത്രയും വേഗം ബന്ധപ്പെടുക' കേരളാ പൊലീസിന്റെ ട്രോൾ വഴിയെ അസം പൊലീസും !

Last Updated: വ്യാഴം, 6 ജൂണ്‍ 2019 (16:42 IST)
'590 കിലോ കഞ്ചാവ് കളഞ്ഞു പോയോ ?, ഭയപ്പെടേണ്ട സാധനം പൊലീസിന്റെ കയ്യിലുണ്ട്' ഇതെന്താ പൊലീസ് ഇങ്ങനെ എന്ന് ചിലപ്പോൾ തോന്നിയേക്കാം. അസം പൊലീസ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട നല്ല അസൽ ട്രോളാണ് ഇത്. ചെക്‌പോസ്റ്റിൽ 590 കിലോ കഞ്ചവ് അടങ്ങുന്ന ട്രക്ക് പിടികൂടിയ ശേഷം കഞ്ചാവിന്റെ ഉടമകളെ കണക്കിന് ട്രോളിയിരിക്കുകയാണ് അസം പൊലീസ്

'ആരുടെയെങ്കിലും 590 കിലോ കഞ്ചാവും ഒരു ട്രക്കും ചാഗോളിയ ചെക്ക്‌പോയന്റീന് സമീപത്ത് വച്ച് നഷ്ടപ്പെട്ടിട്ടുണ്ടോ, ഭയെപ്പെടേണ്ട സംഭവം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട് ധുബ്രി പൊലീസുമായി ബന്ധപ്പെട്ടോളു അവർ നിങ്ങളെ സഹായിക്കും. തീർച്ച' 590 കിലോ വരുന്ന കഞ്ചവിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് അസം പൊലീസ് ഫെയിസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.

'ഒരു കറുത്ത തോക്ക് കളഞ്ഞു കിട്ടിയിട്ടുണ്ട് അവസാനം തോക്ക് കള്ളാ ന് വിളിക്കരുത്' എന്ന ഇന്നസെന്റിന്റെ സിനിമാ ഡയലോഗാണ് അസം പൊലീസിന്റെ ട്രോൾ വായിക്കുമ്പോൾ ആദ്യം മനസിലേക്കെത്തുക. അസം പൊലീസിന്റീ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായി കഴിഞ്ഞു. കുറ്റകൃത്യങ്ങളെ ട്രോളിയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ട്രോളുകൾ ഉണ്ടാക്കിയും കേരളാ പൊലീസ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമയിരുന്നു, ഇപ്പോൾ അതേപാത പിന്തുടരുകയാണ് അസം പൊലീസും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :