ഗൂഗിൾ മാപ്പിൽ തന്നെ ലൈവ് ട്രെയിൻ ട്രാക്കിംഗ്, ബസിലും ഓട്ടോയിലും വരെ യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്ന പുതിയ ഫീച്ചറുകൾ വേറെയും !

Last Modified വ്യാഴം, 6 ജൂണ്‍ 2019 (13:30 IST)
ഒരു യാത്ര നടത്തുന്നതിന് മുന്നോടിയായി നമ്മൾ ആദ്യം തുറക്കുക ഗൂഗിൾ മാപ്പ് ആയിരിക്കും, യാത്ര ചെയ്യേണ്ട സ്ഥലത്തേക്കുള്ള ദൂരവും യാത്ര ഉപാധികളും ഉൾപ്പടെ നിരവധി വിവരങ്ങൾ ഗൂഗിൾ മാപ്പ് നൽകുന്നു എന്നതാണ് ഇതിന് കാരണം, ഇപ്പോഴിതാ ട്രെയിനിലും ബസിലും, ഓട്ടോറിക്ഷയിലും വരെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ.

ട്രെയിൻ യത്രയുടെ വിവരങ്ങൾ അറിയാൻ നമ്മൾ ഗൂഗിളിൽ സേർച്ച് ചെയ്യുകയാണ് പതിവ് എന്നാൽ ഇനി അത് വേണ്ട. ഗൂഗിൾ മാപ്പിൽ തന്നെ ബോഡിംഗ് ലൊക്ഷനും ഡെസ്റ്റിനേഷനു നൽകിയാൽ ആ റൂട്ടിലുള്ള ട്രെയിനുകളുടെ വിവരങ്ങൾ ലഭിക്കും. പോകേണ്ട ട്രെയിൻ തിരഞ്ഞെടുത്താൽ ലൈവ് ട്രാക്കിംഗും നടത്താം. ട്രെയിൻ ഡിലേ ആണോ എന്നതുൾപ്പടെയുള്ള വിവരങ്ങൾ ഗൂഗിൾ മാപ്പിൽ അപ്ഡേറ്റ് ചെയ്യപ്പെടും.

ബസ് യാത്രികർക്ക് ഉപകാരപ്രദമായതാണ് മറ്റൊരു ഫീച്ചർ. ബസ് ട്രാവൽ എസ്റ്റിമേറ്റ് എന്ന ഈ ഫീച്ചറിൽ ബസ് എത്ര സമയം കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരും എന്നത് ഗൂഗിൾ കൃത്യമായി പറഞ്ഞു തരും. തിരഞ്ഞെടുത്ത റൂട്ടിലെ ലൈവ് ട്രാഫിക് അപ്ഡേഷനും പബ്ലിക് ട്രാൻസ്പോർട്ട് ഷെഡ്യൂളും അടിസ്ഥാനപ്പെടുത്തിയാണ് ഈ സംവിധാനം. സ്റ്റാർട്ടിംഗ് ലൊക്കേഷനും ഡെസ്റ്റിനേഷനും നൽകി ട്രാൻസിറ്റ് ടാബ് എന്ന പ്രത്യേക ഓപ്ഷൻൽ ക്ലിക്ക് ചെയ്യുന്നതോടെ പോകുന്ന റൂട്ടിലെ ട്രാഫിക് നില ഗൂഗിൾ പരിശോധിക്കും. ഇതിലൂടെ എത്ര സമയംകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനാകും എന്ന് ഗൂഗിൾ പറഞ്ഞ് തരും.

ഡൽഹി, ഹൈദെരാബാദ്, പൂനെ, ലക്നൗ, മുംബൈ, ബംഗളുരു, ചെന്നൈ, മൈസൂർ എന്നീ നഗരങ്ങളിലാണ് ഈ സേവനം ലഭിക്കുക. വാഹനം വൈകിയാണ് ഓടുന്നതെങ്കിൽ റെഡ് സിഗ്‌നലും. കൃത്യ സമയം പാലിക്കുന്നു എങ്കിൽ ഗ്രീ സിഗ്നലും മാപ്പിൽ കാണാം. മിക്സ് മോഡ് ഡൈറക്ഷൻ എന്ന മറ്റൊരു ഫീച്ചർ കൂടി ഗൂഗിൾ കൊണ്ടുവന്നിട്ടുണ്ട്. നടന്നും, മെട്രോ ട്രെയിനിലും, ഓട്ടോറിക്ഷയിൽലും ഉൾപ്പടെ പല ഉപാധികൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് യാത്രസമയം വ്യക്തമാക്കുന്നതാണ് ഈ ഫീച്ചർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :