Last Updated:
വ്യാഴം, 6 ജൂണ്‍ 2019 (14:47 IST)
മാരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്‌ബാക്കായ ബലേനോയുടെ
ടൊയോട്ട വേർഷൻ ഗ്ലാൻസയെ ടൊയോട്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 7.22 ലക്ഷമാണ് വാഹനത്തിന്റെ അടിസ്ഥാന മോഡലിന്റെ എക്സ് ഷോറൂം വില. വിപണിയിൽ അവതരിപ്പിക്കുന്നതിന് മുൻപായി തന്നെ വാഹനത്തിനായുള്ള പ്രി ബുക്കിംഗ് ടൊയോട്ട ആരംഭിച്ചിരുന്നു. രാജ്യത്ത് ഉടനീളമുള്ള ടൊയോട്ട ഡീലർഷിപ്പുകൾ വഴി 10,000 രൂപ അഡ്വാൻസ് നൽകി വാഹനം ബുക്ക് ചെയ്യാം.
നാലു വേരിയന്റുകളിലണ് ടൊയോട്ട ഗ്ലൻസ വിപണിയിൽ എത്തിയിരിക്കുന്നത്. ജി എംടി ജി സിവിടി, വി എംടി, വി സിവിടി എനിവയാണ് വാഹനത്തിന്റെ വേരിയന്റുകൾ. 8.90ലക്ഷമാണ് വാഹനത്തിന്റ്ർ ഉയർന്ന വേരിയന്റിന്റെ എക്സ് ഷൊറും വില
ഗ്ലാൻസയുടെ വിവിധ വേരിയന്റുകളുടെ വില ഇങ്ങനെ
-
ഗ്ലാൻസ G MT - 7.22 ലക്ഷം
-
ഗ്ലാൻസ V MT - 7.58 ലക്ഷം
-
ഗ്ലാൻസ G CVT - 8.30 ലക്ഷം
-
ഗ്ലാൻസ V CVT - 8.90 ലക്ഷം
ബലേനോയുടെ അതേ രൂപത്തിലും ഭാവത്തിലും തന്നെയാണ് ടൊയോട്ട ഗ്ലാൻസയെയും ഒരുക്കിയിരിക്കുന്നത് ഇന്ത്യയി മാരുതി സുസൂകിയും ടൊയോട്ടയുമായുള്ള കൊളാബറേഷൻന്റെ ഭാഗമായാണ് ബലേനോയെ ടൊയോട്ട സ്വന്തം ബ്രാൻഡിൽ പുറത്തിറക്കുന്നത്. കാഴ്ചയിൽ മാത്രമല്ല ഫീച്ചറുകളിലും മാരുതി സുസൂക്കിയുടെ ബലേനോയും ടൊയോട്ട ഗ്ലാൻസയും സമാനമാണ്.
ക്രോം ലൈനുകളുള്ള ഗ്രില്ലിൽ ടൊയോട്ടയുടെ ലോഗോ ഒഴിവാക്കിയാൽ പരിഷ്കരിച്ച ബലേനോ തന്നെയാണ് ഗ്ലാൻസ. ഇന്റീരിയറിലും ഗ്ലൻസയും ബലേനോയും തമ്മിൽ 'കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല. ഡാഷ് ബോർഡും ഡിസൈനുകളുമെല്ലാം ഒരുപോലെ തന്നെ ഇൻഫോർടെയിൻമെന്റ് സിസിറ്റം ഇരു കമ്പനികളുടേത് ആണെകിലും സമാനമായി തന്നെ തോന്നിക്കും. ആൽഫ സീറ്റ പതിപ്പുകൾക്ക സമാനമായ വേരിയന്റുകളെയാണ് വി ജി എന്നീ പേരുകളിൽ ടോയോട്ട വിപണിയിൽ എത്തിച്ചിരിക്കുന്നത്.
പരിഷ്കരിച്ച മാരുതി സുസൂൽകി ബലേനോയ്ക്ക് കരുത്ത് പകരുന്ന അതേ 1.2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയാണ് ടൊയോട്ട ഗ്ലാൻസയിലും നൽകിയിരിക്കുന്നത്. ജി എംടിയിൽ 89.7 പി എസ് കരുത്തും ജി സിവിടിയിലും വി എംടിയിലും, വി സിവിടിയിലും 82.9 പി എസ് കരുത്തും എഞ്ചിൻ സൃഷ്ടിക്കും 113 എൻ എം ടോർക്കാണ് എഞ്ചിൻ പരമാവധി ഉത്പാദിപ്പിക്കുക. 5 സ്പീഡ് മാനുവൽ ഗിയർബോക്സിലും, കണ്ടിന്യുവിറ്റി വേരിയബിൾ ട്രാൻസ്മിഷനിലും വാഹനം ലഭ്യമാണ്.