പുകയിലയിൽനിന്നും കൊവിഡ് വാക്സിൻ: വൈകാതെ മനുഷ്യരിൽ പരീക്ഷിയ്ക്കുമെന്ന് കമ്പനി

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 16 മെയ് 2020 (08:54 IST)
പുകയിലയിൽനിന്നും വൈറസിനെതിരായ വാക്സിൻ വികസിപിച്ചതായി പ്രമുഖ സിഗരറ്റ് നിർമ്മാണ കമ്പനിയായ ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ. പുകയിലയിൽനിന്നും വികസിപ്പിച്ച കൊവിഡ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയകരമാണെന്നും, മനുഷ്യനിൽ പരീക്ഷണം നടത്താൻ സജ്ജമാണെന്നും ബ്രിട്ടീഷ് അമേരിക്കൻ ടുബാകോ അവകാശപ്പെടുന്നു.

പുകയിലയിൽ അടങ്ങിയിരിയ്ക്കുന്ന പ്രോട്ടീനുകളിൽ നിന്നും വികസിപ്പിച്ച വാക്സിൻ ശരീത്തിന്റെ പ്രധിരോധശേഷി വർധിപ്പിയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസിലെ ആന്റീജെൻ പുകയില ചെടികൾ കൃത്രിമമായി വികസിസിപ്പിച്ചെടുത്താണ് വാക്സിൻ നിർമ്മിച്ചിരിയ്ക്കുന്നത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഉൾപ്പടെയുള്ള സ്ഥാപനങ്ങലുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ പരീക്ഷണം ആരംഭിയ്ക്കും എന്ന് കമ്പനി പറയുന്നു. എന്തായാലും ഈ വാക്സിൻ ലോകാരോഗ്യ സംഘടനയുടെ കൊവിഡ് വാക്സിൻ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :