24 മണിക്കൂറിനിടെ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത് 96,000 പേർക്ക്, മരണം 3.08610, രോഗബാധിതർ 46 ലക്ഷം കടന്നു

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 16 മെയ് 2020 (08:03 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 96,000 പേർക്ക് പുതിതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു. കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരിടെ എണ്ണം 3 ലക്ഷം കടന്നു. 3.08610 കൊവിഡ് മരണങ്ങളാണ് ലോകത്ത് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. 17,57,282 പേർ രോഗമുക്തി നേടി. 45,008 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ബ്രിട്ടണിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,998 ആയി. ഇറ്റലിൽ 31,610 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഫ്രാൻസിൽ 27, 529 പേർ മരിച്ചു, സ്പെയിനിൽ മരണസംഖ്യ 27,459 ആയി. ബ്രസീലിൽ 14,817പേർ രോഗബാധയെ തുടർന്ന് മരിച്ചു. അതേസമയം കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നു. 82,933 പേർക്കാണ് ചൈനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 85,784 ആയി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :