വസ്തുതർക്കം: കോട്ടയത്ത് 80 കാരൻ സമപ്രായക്കാരനെ ആസിഡ് ഒഴിച്ച് വീഴ്ത്തിയ ശേഷം കോടാലികൊണ്ട് തലക്കടിച്ചുകൊന്നു

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 16 മെയ് 2020 (12:36 IST)
വാകത്താനം: വസ്തുവിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് എൺപതുകാരൻ സമ പ്രായക്കാരനായ അയൽവാസിയെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കാരപ്പാറ പുതുപ്പറമ്പിൽ ഔസേപ്പ് ചാക്കോയെ അയൽവാസിയായ കെഎം മാത്യൂസ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വസ്തുവും വഴിയുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു എന്ന് പൊലീസ് പറയുന്നു.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഔസേപ്പ് ചക്കോയുടെ വീടിന്റെ അടുക്കളയിലെത്തിയ മാത്യുസ് ഗ്യാസ്, സ്റ്റൗവിൽ നിന്നും വിച്ഛേദിച്ച് തീ കൊളുത്തി. മുറ്റത്ത് ചീര നുള്ളകയായിരുന്ന ചാക്കയുടെ മുഖത്ത് ആസിഡ് ഒഴിച്ച് വീഴ്ത്തിയ ശേഷം കോടാലികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തുവച്ച് തന്നെ ചക്കോ മരിച്ചു. കൊലപാതകത്തിന് ശേഷം ചോരപുരണ്ട കോടാലി മുറ്റത്ത് ഉപേക്ഷിച്ച് മാത്യു മടങ്ങുകയായിരുന്നു. അഗ്നിശമന ശേന എത്തിയാണ് വീട്ടിൽ പടർന്ന് തീ അണച്ചത്. മത്യുസിനെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :